കോഴിക്കോട്: ജനതാദൾ യുണൈറ്റഡ് കേരള വിഭാഗം നേതാവ് വീരേന്ദ്രകുമാറും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ കൂടിക്കാഴ്ച. ജെഡിയു വിമത വിഭാഗമായ കേരള ഘടകം ഇടതുമുന്നണിയിലേക്ക് ചേക്കേറുന്നതുമായി ബന്ധപ്പെട്ട ചർച്ചകളാണ് കോഴിക്കോട് നടന്നതെന്നാണ് വിവരം.

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ദേശീയ ജനാധിപത്യ സഖ്യം(എൻഡിഎ)യുടെ ഭാമായതോടെയാണ് സംസ്ഥാന ഘടകം വിമത നിലപാട് സ്വീകരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം അര മണിക്കൂറോളം മുഖ്യമന്ത്രി പിണറായി വിജയനും എംപി വീരേന്ദ്രകുമാർ എംപിയും തമ്മിൽ കൂടിക്കാഴ്ച നടത്തി.

ശരത് യാദവിന്റെ ജെഡിയു വിലേക്ക് ഇല്ലെന്ന് വീരേന്ദ്രകുമാർ നിലപാട് പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഇതിനെതിരെ നിലപാടെടുത്തു. പി മോഹനൻ, ഷെയ്ക് പി.ഹാരിസ് തുടങ്ങിയവരാണ് നിലപാട് കടുപ്പിച്ച് ശരത് യാദവിനൊപ്പം നിൽക്കാൻ തീരുമാനിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ