രാജ്യസഭാ തിരഞ്ഞെടുപ്പ്: വീരേന്ദ്രകുമാറിന് വിജയം; എല്‍ഡിഎഫിന്റെ ഒരു വോട്ട് അസാധു

89 വോട്ടുകളാണ് വീരേന്ദ്രകുമാര്‍ നേടിയത്

ldf, Veerendra Kumar, balakrishna pillai, pinarayi vijayan, ie malayalam, എൽഡിഎഫ്, വീരേന്ദ്ര കുമാർ, ബാലകൃഷ്ണ പിള്ള, എൽഡിഎഫ് മുന്നണി, ഐഇ മലയാളം
ldf, Veerendra Kumar, balakrishna pillai, pinarayi vijayan, ie malayalam, എൽഡിഎഫ്, വീരേന്ദ്ര കുമാർ, ബാലകൃഷ്ണ പിള്ള, എൽഡിഎഫ് മുന്നണി, ഐഇ മലയാളം

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എംപി വീരേന്ദ്രകുമാറിന് വിജയം. 89 വോട്ടുകളാണ് വീരേന്ദ്രകുമാര്‍ നേടിയത്. എല്‍ഡിഎഫിന്റെ ഒരുവോട്ട് അസാധുവായി. യുഡിഎഫിന്റെ ബാബുപ്രസാദിന് 40 വോട്ട് ലഭിച്ചു. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് വീരേന്ദ്ര കുമാർ മത്സരിച്ചത്.

2017 ഡിസംബർ 20ന് വീരേന്ദ്രകുമാർ രാജ്യസഭാംഗത്വം രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. യു.ഡി.എഫിന്റെ പരാതി സൃഷ്ടിച്ച അനിശ്ചിതത്വങ്ങളെ തുടർന്ന് അൽപം വൈകിയായിരുന്നു വോട്ടെണ്ണൽ ആരംഭിച്ചത്. വൈകിട്ട് 5.55ന് ആരംഭിച്ച വോട്ടെണ്ണൽ 6.15ഓടെ അവസാനിച്ചു.

രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ മൂന്ന് പാർട്ടികൾ തങ്ങളുടെ പോളിംഗ് ഏജന്റുമാരെ നിയമിച്ചില്ലെന്ന് കാട്ടി യു.ഡി.എഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു. സി.പി.ഐ, ജെ.ഡി.എസ്, എൻ.സി.പി എന്നീ പാർട്ടികൾ ഏജന്റുമാരെ നിയമിച്ചിട്ടില്ലെന്നും ഇവരുടെ വോട്ട് എണ്ണരുതെന്നുമായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. ഓരോ അംഗവും ചെയ്യുന്ന വോട്ട് അതത് പാർട്ടികൾ പോളിംഗ് സ്റ്റേഷനിൽ നിയമിക്കുന്ന ഏജന്റുമാരെ കാണിക്കണമെന്നാണ് ചട്ടം. കൂറുമാറ്റം തടയുന്നതിന്റെ ഭാഗമായിട്ടാണ് ഓപ്പൺ വോട്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Mp veerendra kumar elected to rajya sabha

Next Story
യുവതിക്കൊപ്പം സമയം ചെലവഴിക്കാൻ ആകാശ് തില്ലങ്കേരിക്ക് സഹായമൊരുക്കി, ആരോപണവുമായി കെ.സുധാകരൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express
X