/indian-express-malayalam/media/media_files/uploads/2020/11/moyinkutty.jpg)
തിരുവമ്പാടി: മുന്‍ എംഎല്‍എയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സി.മോയിന്‍കുട്ടി (77) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കുറച്ച് മാസങ്ങളായി കിടപ്പിലായിരുന്നു. കബറടക്കം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് അണ്ടോണ ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍..
തിരുവമ്പാടി കൊടുവള്ളി നിയോജകമണ്ഡലങ്ങളില്‍ നിന്നായി രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. താമരശ്ശേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്നു.
1996 ല്‍ കൊടുവള്ളിയില്‍ നിന്ന് ജയിച്ചു. 2001-2006, 2011-16 കാലത്തും തിരുവമ്പാടി മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2011ൽ തിരുവമ്പാടി നിയോജക മണ്ഡലത്തിൽ നിന്ന്​ വിജയിച്ചാണ്​ മോയിൻ കുട്ടി അവസാനമായി നിയമസഭയിലെത്തുന്നത്​.
പിതാവ് : പരേതനായ പി. സി അഹമ്മദ് കുട്ടി ഹാജി. മാതാവ് : കുഞ്ഞിമാച്ച, ഭാര്യ: പയേരി കദീജ, മക്കള്‍ : അന്‍സാര്‍ അഹമ്മദ്, മുബീന, ഹസീന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us