/indian-express-malayalam/media/media_files/uploads/2017/02/ksrtc-1.jpg)
കൊച്ചി: സംസ്ഥാനത്ത് മോട്ടോർ വാഹന ഉടമകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. ഇൻഷുറൻസ് നിരക്ക് വർധനവിൽ പ്രതിഷേധിച്ചാണ് ഇന്ന് പണിമുടക്ക് നടത്തുന്നത്. കോഓർഡിനേഷൻ ഓഫ് മോട്ടോർ ട്രാൻസ്പോർട്ട് വെഹിക്കിൾസ് ഓർഗനൈസേഷൻ(സിഎംഒ) ആണ് പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്നത്.
ലോറികൾ, മിനിലോറികൾ, ഗ്യാസ് സിലിണ്ടർ കാര്യേജ് ലോറികൾ, ടിപ്പറുകൾ, ടാങ്കർ ലോറികൾ, കണ്ടെയ്നർ ലോറികൾ, എന്നിവ ഉൾപ്പെടെയുള്ള മുഴുവൻ ചരക്കുവാഹനങ്ങളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ട്. ഇന്ന് കൂടുതല്‍ സര്‍വീസുകളും കെഎസ്ആര്‍ടിസി നടത്തുന്നുണ്ട്.
ടോൾ നിരക്കിലെ ക്രമാതീതവർധനയും പിരിവും അവസാനിപ്പിക്കുക, 15 വർഷം പഴക്കമുള്ള വാഹനങ്ങൾ നിരോധിക്കാനുള്ള നടപടി അവസാനിപ്പിക്കുക, സ്പീഡ് ഗവർണർ നിയമം പിൻവലിക്കുക, ആർടി ഓഫീസുകളിലെ ഫീസ് വർധനകൾ പിൻവലിക്കുക, തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാർ ഉന്നയിക്കുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us