തിരുവനന്തപുരം: സംസ്ഥാനത്തെ ഗതാഗത നിയമലംഘനങ്ങളില്‍ നിന്ന് മോട്ടോര്‍ വാഹന വകുപ്പിന് ലഭിക്കാനുള്ളത് 600 കോടി രൂപ. പിഴയായും നികുതിയായും പിടിച്ചെടുക്കാനുള്ള സഖ്യയാണിത്. കഴിഞ്ഞ 20 വര്‍ഷത്തെ കണക്കാണിതെന്ന് ഗതാഗത കമ്മീഷണര്‍ സുധേഷ് കുമാര്‍ മാധ്യമങ്ങളെ അറിയിച്ചു. 600 കോടിയില്‍ 6 കോടി രൂപ ഇതിനോടകം ലഭിച്ചിട്ടുണ്ട്. പരിശോധന കര്‍ശനമാക്കിയ സാഹചര്യത്തിലാണിത്. പിഴ അടക്കാതെ മുങ്ങിനടക്കുന്നവരെ പിടിക്കാന്‍ ഓപ്പറേഷന്‍ നൈറ്റ് റൈഡ് മാതൃകയില്‍ പുതിയ സംരഭം ആരംഭിക്കുമെന്നും ഗതാഗത കമ്മീഷണര്‍ വ്യക്തമാക്കി. എല്ലാ ചെക്ക് പോസ്റ്റുകളിലും ആര്‍ടി ഓഫീസുകളിലും കര്‍ശന പരിശോധ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read More: കല്ലടയുടെ കൈവിട്ട കളികള്‍ കുത്തിപൊക്കി സോഷ്യല്‍ മീഡിയ; ഡ്രൈവിംഗിനിടയിലും കയ്യില്‍ ഫോണ്‍
അന്തര്‍സംസ്ഥാന ബസ് സര്‍വീസുകളുടെ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത്തരം ബസുകളുടെ ലൈസന്‍സ് വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. കല്ലട ബസ് വിഷയത്തിലേതടക്കം തുടര്‍ നടപടികള്‍ ആലോചിക്കാന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. അതിനുപിന്നാലെയാണ് മോട്ടോർ വാഹന വകുപ്പും കർശന പരിശോധനയുമായി രംഗത്തെത്തിയിരിക്കുന്നത്.
Read More: ലൈസന്‍സ് ഇല്ലാത്ത ബുക്കിങ് ഏജന്‍സികള്‍ക്കെതിരെ നടപടി; കല്ലടയുടെ ആറ് ബസുകള്‍ക്ക് പിഴ
അന്തര്‍സംസ്ഥാന ബസുകളില്‍ ജൂണ്‍ ഒന്നു മുതല്‍ ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കും. സ്പീഡ് ഗവര്‍ണര്‍ സ്ഥാപിക്കാത്ത ബസുകള്‍ക്കെതിരെ നടപടിയെടുക്കും. നിരക്ക് നിയന്ത്രണം പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ സമിതിയെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. അന്തര്‍സംസ്ഥാന ബസുകളില്‍ ന്യായമായ ടിക്കറ്റ് നിരക്ക് വരുത്തണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു.