Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു

വാഹന പണിമുടക്ക് ആരംഭിച്ചു; കടകൾ തുറക്കും, പരീക്ഷകൾ മാറ്റി

ഓട്ടോറിക്ഷ, ടാക്‌സി, ചെറുകിട വാഹനങ്ങൾ, സ്വകാര്യ ബസ്, കെഎസ്ആർടിസി ബസുകൾ തുടങ്ങിയവയൊന്നും ഇന്ന് നിരത്തിലിറങ്ങില്ല

Bus Strike,Private Bus Strike,സ്വകാര്യ ബസ് സമരം, iemalayalam, ഐഇ മലയാളം

കൊച്ചി: ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് സംയുക്ത സമര സമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് സംസ്ഥാനത്ത് ആരംഭിച്ചു. രാവിലെ ആറ് മുതൽ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.

ഓട്ടോറിക്ഷ, ടാക്‌സി, ചെറുകിട വാഹനങ്ങൾ, സ്വകാര്യ ബസ്, കെഎസ്ആർടിസി ബസുകൾ തുടങ്ങിയവയൊന്നും ഇന്ന് നിരത്തിലിറങ്ങില്ല. പാൽ, പത്രം, ആംബുലൻസ്, പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങൾ, വിവാഹം തുടങ്ങിയവയെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Read More: ഇങ്ങനെ പോയാൽ പറ്റില്ല; ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം

പണിമുടക്കിനെ തുടർന്ന് എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല (കെടിയു) ഇന്നത്തെ പരീക്ഷകൾ മാറ്റി. കാലടി സംസ്കൃത സർവകലാശാലയിൽ ഇന്ന് നടത്താനിരുന്ന എംഎ മ്യൂസിയോളജി പ്രവേശന പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഇന്ന് നടക്കാനിരുന്ന ഹയർസെക്കൻഡറി മോഡൽ പരീക്ഷകളും മാറ്റി. എട്ടാം തീയതിയിലേക്കാണ് പരീക്ഷ മാറ്റിയത്. എംജി സര്‍വകലാശാലയും എല്ലാ പരീക്ഷകളും മാറ്റിയിട്ടുണ്ട്. കണ്ണൂർ സർവകലാശാല ഇന്ന് നടത്താൻ നിശ്ചയിച്ച വിദൂര വിദ്യാഭ്യാസ വിഭാഗം പരീക്ഷ മാർച്ച് 12ലേക്ക് മാറ്റിവച്ചു. കേരളസര്‍വകലാശാല ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Motor vehicle strike against fuel hike

Next Story
ഇടതുപക്ഷത്തെ ആക്രമിക്കാൻ പ്രാധാന്യം നൽകുന്നു, ബിജെപിയെ വിമർശിക്കാൻ ഈ ശുഷ്‌കാന്തിയില്ല; കോൺഗ്രസിനെതിരെ പിണറായിpinarayi vijayan, പിണറായി വിജയൻ, പിണറായി , CM, Kerala CM, മുഖ്യമന്ത്രി, independence day message, സ്വാതന്ത്ര്യ ദിന സന്ദേശം, independence day, സ്വാതന്ത്ര്യ ദിനം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com