കണ്ണൂര്‍: അനുമതിയില്ലാതെ വാഹനത്തില്‍ രൂപ മാറ്റം നടത്തിയതില്‍ ഇ ബുള്‍ ജെറ്റ് വ്ലോഗര്‍മാരായ എബിനും, ലിബിനും പിഴയടച്ചില്ലെങ്കില്‍ പ്രോസിക്യൂഷന്‍ നടപടികളുമായി മുന്നോട്ട് പോകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വാഹന മോഡിഫിക്കേഷന്‍ സംബന്ധിച്ച് പരിശോധന കര്‍ശനമാക്കാനും ഒരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.
അനുമതിയില്ലാതെ രൂപ മാറ്റം വരുത്തിയ വാഹനങ്ങള്‍ പിടിച്ചെടുക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. വ്ലോഗര്‍മാര്‍ക്കെതിരെയല്ല, അനധികൃതമായ രൂപ മാറ്റത്തിനെതിരെയാണ് നടപടികള്‍. നിലവില്‍ ഇത്തരത്തിലുള്ള വാഹനങ്ങള്‍ കണ്ണൂരിലുളളതായി പരാതി ലഭിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. വ്ലോഗര്‍മാര്‍ക്ക് പിഴയടച്ച് വാഹനം പഴയ രീതിയിലേക്ക് മാറ്റാനുള്ള അവസരമുണ്ട്, അല്ലെങ്കില്‍ കേസുമായി മുന്നോട്ട് പോകാനാണ് അധികൃതരുടെ തീരുമാനം.
എബിനും, ലിബിനും കണ്ണൂർ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഉപാധികളോടെ ഇന്നലെയാണ് ജാമ്യം അനുവദിച്ചത്. പൊതുമുതൽ നശിപ്പിച്ച സംഭവത്തിൽ ഇരുവരും 3,500 രൂപ വീതം പിഴയടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു. എല്ലാ ബുധനാഴ്ചയും രാവിലെ 11 നും ഉച്ചയ്ക്കു രണ്ടിനും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും വ്യവസ്ഥയുണ്ട്.
Also Read: ഇ-ബുൾ ജെറ്റ് സഹോദരങ്ങൾക്ക് ഉപാധികളോടെ ജാമ്യം; അറസ്റ്റിനുശേഷം കൂടിയത് 1.75 ലക്ഷം സബ്‌സ്‌ക്രൈബർമാർ