കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് അ​ന്ത​ർ​സം​സ്ഥാ​ന ബ​സു​ക​ളി​ൽ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ എ​ട്ട് ബ​സു​ക​ളി​ൽ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സെന്ന പേരിലാണ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തുന്നത്. പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി ബ​സു​ക​ൾ​ക്കു റൂ​ട്ട് പെ​ർ​മി​റ്റും ബു​ക്കിങ് ഓ​ഫീ​സുക​ൾ​ക്ക് ലൈ​സ​ൻ​സും ഇ​ല്ലെ​ന്നു ക​ണ്ടെ​ത്തി.

അ​ന​ധി​കൃ​ത​മാ​യി ച​ര​ക്ക് ക​ട​ത്തി​യ ബ​സു​ക​ൾ​ക്കും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ഴ​യി​ട്ടു. ഇ​തി​നൊ​പ്പം ജി​ല്ല​യി​ലെ വി​വി​ധ ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​ വ​രി​ക​യാ​ണ്. കല്ലടയില്‍ ആരംഭിച്ച പരിശോധന ഇതര സംസ്ഥാന സര്‍വീസ് നടത്തുന്ന ട്രാവല്‍സുകളിലേക്ക് മോട്ടോര്‍ വാഹന വകുപ്പ് വ്യാപിപ്പിച്ചു.

Read: സുരേഷ് കല്ലട ഹാജരായില്ല; ഇന്ന് കൂടി ഹാജരായില്ലെങ്കില്‍ നടപടി കര്‍ശനമാക്കാന്‍ പൊലീസ്

ഇന്നലെ കോഴിക്കോട് പാളയത്ത് പത്തിലധികം ട്രാവന്‍ ഏജന്‍സികളുടെ ഓഫീസില്‍ മോട്ടോര്‍ വാഹനവകുപ്പ് റെയ്ഡ് നടത്തി. ഇവർക്ക് ഒന്നിനും ലൈസൻസില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയതായി ആർടിഒ പറഞ്ഞു. കൊച്ചിയിലും തൃശൂരും പരിശോധന തുടരുകയാണ്. നിയമലംഘനം നടത്തുന്ന സര്‍വീസുകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഗതാഗതമന്ത്രി ഇന്ന് പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.