/indian-express-malayalam/media/media_files/uploads/2017/01/hartal.jpg)
പ്രതീകാത്മക ചിത്രം
തൃ​ശൂ​ർ: മോ​ട്ടോ​ർ​വാ​ഹ​ന നി​യ​മ ഭേ​ദ​ഗ​തി ബി​ല്ല് ലോക്സഭയിൽ അവതരിപ്പിക്കുന്നതിനെതിരെ സംസ്ഥാനത്ത് ശനിയാഴ്ച മോട്ടോർ വാഹന പണിമുടക്ക് നടത്തും. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച വാ​ഹ​പ​ണി​മു​ട​ക്ക്.
ബി​ൽ നാളെ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​ര​മെ​ന്ന് കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ട്രാ​ൻ​സ്പോ​ർ​ട്ട് വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ അ​റി​യി​ച്ചു. ലോറി, സ്വകാര്യ-സർക്കാർ ബസുകൾ, ഓട്ടോറിക്ഷ, ലൈ​റ്റ് മോ​ട്ടോ​ർ വാ​ഹ​ന​ങ്ങ​ൾ, ഓ​ട്ട​മൊ​ബൈ​ൽ വർക് ഷോപ്പുകൾ, മോട്ടോർ വാഹന ഉപകരണ വിൽപ്പന കേന്ദ്രങ്ങൾ എ​ന്നി​വ പ​ണി​മു​ടക്കിൽ പങ്കെടുക്കും.
നി​യ​മ ഭേ​ദ​ഗ​തി പാ​ർ​ല​മെ​ന്‍റി​ന്‍റെ ന​ട​പ്പു സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എന്നാൽ ഈ ബി​ൽ ജനദ്രോഹപരവും നിയമവിരുദ്ധവുമാണെന്നും സ​ർ​ക്കാ​ർ പി​ൻ​മാ​റ​ണ​ണെ​ന്നും കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ പറഞ്ഞു.
തൊഴിലാളിവിരുദ്ധമായ റോഡ് സുരക്ഷാ ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സാഹിത്യ അക്കാദമിയിൽ, ജില്ലാ മോട്ടോർ വാഹന വ്യവസായ സംരക്ഷണ സമിതി കൺവൻഷൻ നടത്തും. ഓൾ ഇന്ത്യ റോഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ.കെ.ദിവാകരൻ ഉദ്ഘാടനം ചെയ്യും. സിഐടിയു, ഐഎൻടിയുസി, എഐടിയുസി നേതാക്കൾ, ബസുടമകൾ, ഓട്ടമൊബീൽ വർക്‌ഷോപ്പ് ഉടമകൾ എന്നിവർ പങ്കെടുക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.