തി​രു​വ​ന​ന്ത​പു​രം: പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല​വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ചു സം​സ്ഥാ​ന​ത്ത് ഇന്ന് മോ​ട്ടോ​ർ വാ​ഹ​ന പ​ണി​മു​ട​ക്ക്. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് പ​ണി​മു​ട​ക്ക്. ട്രേ​ഡ് യൂ​ണി​യ​നു​ക​ളും ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ തൊ​ഴി​ൽ ഉ​ട​മ​ക​ളും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന പ​ണി​മു​ട​ക്കി​ൽ കെഎ​സ്ആ​ർടിസി ​ജീ​വ​ന​ക്കാ​രും പ​ങ്കു​ചേ​രുന്നുണ്ട്. സമരം ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ സംസ്ഥാനത്ത് പൊതുഗതാഗതം സ്തംഭിച്ചു.

ഓ​ട്ടോ, ടാ​ക്സി​ക​ൾ​ക്കു പു​റ​മേ ച​ര​ക്കു​ലോ​റി​ക​ളും സ്വ​കാ​ര്യ ബ​സു​ക​ളും പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളെ ത​ട​യി​ല്ലെ​ന്നു സ​മ​ര​സ​മി​തി അ​റി​യി​ച്ചി​ട്ടു​ണ്ട്. വാഹന പണിമുടക്ക് കണക്കിലെടുത്ത് ഇന്ന് നടത്താനിരുന്ന പരീക്ഷകൾ സർവ്വകലാശാലകൾ മാറ്റിവച്ചിട്ടുണ്ട്.

എന്നാൽ പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ല. പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം പൂ​ർ​ണ​മാ​യും മു​ട​ങ്ങു​ന്ന​തു സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളു​ടേ​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ