/indian-express-malayalam/media/media_files/2026/01/22/sarayana-2026-01-22-13-10-47.jpg)
ശരണ്യ
കണ്ണൂർ: തയ്യിൽ കടപ്പുറത്തെ ഒന്നര വയസ്സുകാരൻ വിയാന്റെ കൊലപാതക കേസിൽ അമ്മ ശരണ്യക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെഎൻ പ്രശാന്ത് ആണ് വിധി പ്രസ്താവിച്ചത്. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.
Also Read:ശബരിമല സ്വർണ്ണക്കൊള്ള; നിയമസഭയിൽ നാടകീയ രംഗങ്ങൾ, ഏറ്റുമുട്ടി ഭരണ-പ്രതിപക്ഷ അംഗങ്ങൾ
ജീവപര്യന്തം തടവിനു പുറമേ ഒരു ലക്ഷം രൂപ പിഴയും ശരണ്യ അടയ്ക്കണം. പിഴ അടയ്ക്കാത്ത പക്ഷം ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരുമെന്നും വിധിന്യായത്തിൽ വ്യക്തമാക്കുന്നു. വിധി കേട്ട സമയത്ത് ശരണ്യ കോടതിയിൽ വച്ച് പൊട്ടിക്കരഞ്ഞു. നിലവിൽ ജാമ്യത്തിലായിരുന്ന ശരണ്യയെ ശിക്ഷാവിധിക്ക് പിന്നാലെ ജയിലിലേക്ക് മാറ്റി.
2020 ഫെബ്രുവരി 17ന് പുലർച്ചെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കടൽഭിത്തിയിൽ എറിഞ്ഞു കൊല്ലുകയായിരുന്നു. കുഞ്ഞിന് മുലപ്പാൽ നൽകി മണിക്കൂറുകൾക്കുള്ളിലാണ് ഈ കൊലപാതകം നടന്നതെന്ന് തെളിവുകൾ വ്യക്തമാക്കുന്നു.
Also Read: എൻ വാസുവിന് ജാമ്യം നൽകാതെ സുപ്രീം കോടതി; ദൈവത്തെ കൊള്ളയടിച്ച കേസല്ലേയെന്ന് കോടതിയുടെ ചോദ്യം
സംഭവദിവസം പുലർച്ചെ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ എടുത്തുകൊണ്ട് കടൽത്തീരത്തെത്തിയ ശരണ്യ, കുട്ടിയെ കടൽഭിത്തിയിലേക്ക് വലിച്ചെറിയുകയായിരുന്നു. ആദ്യതവണ എറിഞ്ഞപ്പോൾ കുഞ്ഞ് മരിക്കാതെ കരഞ്ഞുകൊണ്ട് അടുത്തേക്ക് വന്നുവെങ്കിലും, വീണ്ടും കുഞ്ഞിനെ എടുത്ത് കടൽഭിത്തിയിലേക്ക് ആഞ്ഞെറിഞ്ഞ് മരണം ഉറപ്പാക്കുകയായിരുന്നുവെന്ന് കേസ് നടപടികളിൽ തെളിഞ്ഞിട്ടുണ്ട്.
കാമുകനായ നിധിനൊപ്പം ജീവിക്കുന്നതിന് തടസ്സമായ ഒന്നര വയസ്സുകാരൻ മകനെ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശരണ്യ ഈ ക്രൂരകൃത്യം നടത്തിയതെന്ന് പ്രോസിക്യൂഷന് തെളിയിക്കാൻ സാധിച്ചു. ഭർത്താവായ പ്രണവുമായി അകൽച്ചയിലായിരുന്ന ശരണ്യ, ഈ കുറ്റം ഭർത്താവിന്റെ മേൽ അടിച്ചേൽപ്പിക്കാനാണ് ആദ്യഘട്ടത്തിൽ ശ്രമിച്ചത്. ഇതിലൂടെ കുഞ്ഞിനെയും ഭർത്താവിനെയും ഒരേപോലെ ഒഴിവാക്കി കാമുകനൊപ്പം പോകാനായിരുന്നു ഇവരുടെ പദ്ധതി.
Also Read:ദീപക്കിൻറെ ആത്മഹത്യ: ഷിംജിതക്കായി പോലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും
അമ്മ എന്ന സങ്കൽപ്പത്തിന് വിരുദ്ധമായ പ്രവർത്തിയാണ് ശരണ്യയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് കോടതി വിധിന്യായത്തിൽ നിരീക്ഷിച്ചു. പ്രതിക്ക് വധശിക്ഷ നൽകണമെന്നതായിരുന്നു പ്രോസിക്യൂഷന്റെ വാദമെങ്കിലും ഇതൊരു അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
ശരണ്യക്ക് മുൻപ് ക്രിമിനൽ പശ്ചാത്തലമില്ലാത്തതും ശരണ്യയുടെ മാനസികാവസ്ഥയും പരിഗണിച്ചാണ് വധശിക്ഷയ്ക്ക് പകരം ജീവപര്യന്തം തടവ് ശിക്ഷ നിശ്ചയിച്ചത്. സ്വന്തം കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയ ഗൗരവകരമായ സാഹചര്യവും കുറ്റം ഭർത്താവിനുമേൽ ചുമത്താൻ നടത്തിയ ശ്രമവും കണക്കിലെടുത്താണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
Read More:ദീപക്ക് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിതയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us