മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ മാതാവ് നിര്യാതയായി

ന്യൂമോണിയ ബാധയെ തുടര്‍ന്ന് എയിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ മേയ് 29 മുതല്‍ ചികിത്സയിലായിരുന്നു

Brigitha Joseph, mother of Alphonse Kannanthanam, passed away, അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ അമ്മ ബ്രിജിത ജോസഫ് അന്തരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ അൽഫോൺസ് കണ്ണന്താനത്തിന്റെ മാതാവ് ബ്രിജിത്ത് (90) നിര്യാതയായി. മൂന്നു മാസമായി ഡല്‍ഹിയില്‍ മകന്‍ അല്‍ഫോണ്‍സിനോടൊപ്പം ആയിരുന്ന ബ്രിജിത്ത്. സംസ്കാരം മണിമലയിലായിരിക്കും

ന്യൂമോണിയ ബാധയെ തുടര്‍ന്ന് എയിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ മേയ് 29 മുതല്‍ ചികിത്സയിലായിരുന്നു. ജൂണ്‍ അഞ്ചിനു നടത്തിയ പരിശോധനയില്‍ ബ്രിജിത്തിനു കോവിഡ് നെഗറ്റീവ് ആണെന്നു സ്ഥിരീകരിച്ചിരുന്നു.

ഭർത്താവ് പരേതനായ ജോസഫ് കണ്ണന്താനം. മക്കള്‍: ജോളി (ബംഗളൂരു), മേഴ്സി (ജര്‍മനി), അല്‍ഫോണ്‍സ് (ഡല്‍ഹി), സിസി (കാഞ്ഞിരപ്പള്ളി), സോഫി (അമേരിക്ക), രാജു (മണിമല), റോയി (തിരുവനന്തപുരം), ഫാ. ജോര്‍ജ് (ക്ലരീഷ്യന്‍ സഭാംഗം, ബംഗളൂരു), പ്രീത (ചാലക്കുടി). ഇവരോടൊപ്പം പോള്‍ (മണിമല), മിനി (കോഴിക്കോട്) എന്നിവര്‍ ദത്തുമക്കളാണ്.

Read More: ചൂലും തൂമ്പയുമായി മുൻ കേന്ദ്രമന്ത്രി; ലോക്ക്ഡൗൺ ‘തൂത്തുവാരി’ അൽഫോൺസ് കണ്ണന്താനം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Mother of alphonse kannanthanam passed away

Next Story
നിതിന് വിട ചൊല്ലി ജന്മനാട്Nithin Chandran, നിതിൻ ചന്ദ്രൻ, Nithin Chandran's dead body has been brought to Kochi, നിതിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചുathira, ആതിര, Athira gave birth to a girl child, ആതിര പ്രസവിച്ചു, nithin, നിതിന്‍, vandebharat mission, വന്ദേഭാരത് ദൗത്യം, supreme court, സുപ്രീംകോടതി, iemalayalam, ഐഇമലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com