scorecardresearch
Latest News

അബ്ദുൾ നാസർ മഅ്ദനിയുടെ മാതാവ് നിര്യാതയായി

ശാസ്താംകോട്ട വേങ്ങ തോട്ടുവാൽ മൻസിലിൽ ടി.എ.അബ്ദുൾ സമദ് മാസ്റ്ററാണ് ഭർത്താവ്

അബ്ദുൾ നാസർ മഅ്ദനിയുടെ മാതാവ് നിര്യാതയായി

കൊല്ലം: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദ്‌നിയുടെ മാതാവ് നിര്യാതയായി. കൊല്ലം ശാസ്താംകോട്ട വേങ്ങ തോട്ടുവാൽ മൻസിലിൽ അസ്മാ ബീവി (70) വയസ്സാണ് നിര്യാതയായത്. റിട്ട. ഹെഡ്മാസറ്റർ ടി.എ.അബ്ദുൾ സമദിന്റെ ഭാര്യയാണ്.

കഴിഞ്ഞ ഒരു വർഷത്തോളമായി ശ്വാസകോശ അർബുദം പിടിപ്പെട്ട അസ്മാ ബീവി ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി ആരോഗ്യനില മോശമായിരുന്നു. ഇതേ തുടർന്ന് മഅ്ദനിക്ക് ഉമ്മയെ കാണാനായി കോടതി ജാമ്യം അനുവദിച്ചിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Mother of abdul nazar madani passed away