scorecardresearch
Latest News

കോഴിക്കോട് നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു

അപമാനം ഭയന്നാണ് കുട്ടിയെ കൊലപ്പെടുത്തിയത്.

crime, tamil nadu

കോഴിക്കോട്: നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു. കോഴിക്കോട് ബാലുശേരി നിര്‍മ്മലൂരിലാണ് നാടിനെ നടുക്കിയ സംഭവം. ഇന്ന് പുലര്‍ച്ചയാണ് സംഭവം പുറത്തറിയുന്നത്. കുഞ്ഞിനെ കൊന്ന അമ്മ റിന്‍ഷ തന്നെയാണ് വിവരം പുറത്ത് പറയുന്നത്.

ഇവര്‍ ഭര്‍ത്താവുമായി നാല് വര്‍ഷമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. ഇവര്‍ വീട്ടില്‍ തന്നെ പ്രസവിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. അപമാനം ഭയന്നാണ് കുട്ടിയെ കൊലപ്പെടുത്തിയത്.

ബ്ലേഡ് കൊണ്ട് കുട്ടിയുടെ കഴുത്ത് മുറിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് അമ്മ റിന്‍ഷയെ പോലീസ് കസ്റ്റഡിയിലെടുത്തു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Mother kills new born baby in kozhikode