ആറു വയസുകാരനെ ബലികൊടുത്തത് ദൈവ പ്രീതിക്കുവേണ്ടി; അമ്മയുടെ മൊഴി

പുലർച്ചെ നാല് മണിയോടെ വീട്ടിലെ കുളിമുറിയിൽ വച്ച് അമ്മ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു

Crime, Murder

പാലക്കക്കാട്: ജില്ലയിൽ ആറ് വയസുകാരനെ കഴുത്തറുത്തു കൊന്നത് ദൈവപ്രീതിക്കുവേണ്ടിയെന്ന് അമ്മയുടെ മൊഴി. മകനെ ബലി നൽകിയതാണ്. അല്ലാഹുവിന്‍റെ പ്രീതിക്ക് വേണ്ടിയാണ് കുട്ടിയെ ബലി നൽകിയതെന്നും അമ്മ പൊലീസിനോട് പറഞ്ഞു. താൻ ബോധപൂർവം തന്നെയാണ് കൃത്യം ചെയ്തതെന്നും അമ്മ പൊലീസിനോട് പറഞ്ഞു.

അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം അമ്മ ഷാഹിദ തന്നെ പോലീസിനെ അറിയിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പാലക്കാടിനടുത്ത് പൂളക്കാട് ആണ് സംഭവം നടന്നത്. അമ്മയെ പാലക്കാട് സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു.

പുലർച്ചെ നാല് മണിയോടെ വീട്ടിലെ കുളിമുറിയിൽ വച്ച് അമ്മ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് മാസം ഗർഭിണിയാണ് ഈ സ്ത്രീ.

കുട്ടിയെ കൊലപ്പെടുത്തിയതായി അമ്മ ഷാഹിദ എമര്‍ജൻസി നമ്പറായ 112ൽ വിളിച്ചു പറയുകയായിരുന്നു. പൊലീസ് വീട്ടിലെത്തുമ്പോള്‍ ഇവര്‍ വീടിനു പുറത്തിറങ്ങി നിൽക്കുകയായിരുന്നു. കുളിമുറിയ്ക്കുള്ളിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. പൊലീസും നാട്ടുകാരും സ്ഥലത്തെത്തിയ ശേഷമാണ് വീട്ടിലുണ്ടായിരുന്ന ഭര്‍ത്താവ് സുലൈമാൻ വിവരം അറിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. ദൈവം പറഞ്ഞിട്ട് കുട്ടിയെ ബലി നല്‍കിയതാണെന്ന് ഇവര്‍ ചില നാട്ടുകാരോട് പറഞ്ഞതായി ചാനൽ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പ്രതിയെ ചോദ്യം ചെയ്ത ശേഷമേ കൂടുതൽ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് പാലക്കാട് എസ് പി അറിയിച്ചു.

എസ് പി ആർ വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘം സംഭവം നടന്ന വീട്ടിലെത്തി. വിശദമായി ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കൊലപാതക കാരണവും മറ്റ് കാര്യങ്ങളും വ്യക്തമാകുകയുള്ളു എന്ന് ജില്ലാ പൊലിസ് മേധാവി ആർ വിശ്വനാഥ് പ്രതികരിച്ചു.

മൂന്നുമക്കളാണ് ഷാഹിദ-സുലൈമാന്‍ ദമ്പതികള്‍ക്കുള്ളത്. ഇതിൽ മൂന്നാമത്തെ കുട്ടിയെയാണ് കൊലപ്പെടുത്തിയത്. ഷാഹിദയ്ക്ക് പുറത്തറിയുന്ന വിധത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായി അറിയില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇവരെ കുറിച്ച് നല്ല അഭിപ്രായമാണുള്ളതെന്നും കുട്ടികളോടു നന്നായി പെരുമാറുന്നയാളാണെന്നും പ്രദേശവാസികള്‍ കൂട്ടിച്ചേര്‍ത്തു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Mother killed six year old son in palakkad

Next Story
Kerala Bhagyamithra BM 3 Lottery Result: ഭാഗ്യമിത്ര നറുക്കെടുപ്പ് പൂർത്തിയായി; ഫലം അറിയാംkerala lottery, kerala lottery results, kerala lottery result 2020, kerala bhagyamithra lottery, kerala bhagyamithra lottery results, kerala bhagyamithra lottery result, kerala bhagyamithra lottery prize, kerala bhagyamithra lottery prize money, kerala bhagyamithra lottery monthly, kerala bhagyamithra lottery, kerala lottery news, kerala lottery result, Bhagyamithra monthly lottery, Bhagyamithra monthly lottery price, Bhagyamithra monthly lottery results, Bhagyamithra lottery, Bhagyamithra lottery rate, Bhagyamithra lottery price, Bhagyamithra lottery draw date, kerala Bhagyamithra result, kerala Bhagyamithra lottery result, kerala lottery results Bhagyamithra, Bhagyamithra result, ഭാഗ്യമിത്ര ലോട്ടറി, ഭാഗ്യമിത്ര നറുക്കെടുപ്പ്, ഭാഗ്യമിത്ര നവംബർ 2020, ഭാഗ്യമിത്ര November 2020 result, ഭാഗ്യമിത്ര result, ഭാഗ്യമിത്ര, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com