കൊച്ചി: സ്വന്തം മക്കളെ കായലിൽ എറിഞ്ഞ് കൊന്ന അമ്മയ്ക്ക് ഇരട്ടജീവപര്യന്തം വിധിച്ച് കോടതി. എറണാകുളം സ്വദേശി കൊച്ചുത്രേസ്യ എന്ന സിന്ധുവിനെയാണ് നോര്‍ത്ത് പറവൂർ സെഷൻസ് കോടതി ഇരട്ടജീവപര്യന്തത്തിന് ശിക്ഷിച്ചത്. ഇരട്ട ജീവപര്യന്തത്തിന് പുറമേ 5,000 രൂപ പിഴയും പ്രതി ഒടുക്കണം. ഇല്ലെങ്കിൽ പ്രതി അധിക തടവ് അനുഭവിക്കേണ്ടി വരും.

2015 ഡിസംബറിലാണ് കേസിന് ആസ്പദമായി സംഭവം നടന്നത്. കുടുംബ വഴക്കിനെ തുടർന്ന് മക്കളായ ഏഴ് വയസ്സുള്ള ഷെറിയെയും നാല് വയസ്സുള്ള ഷോണിനെയും കൊച്ചുത്രേസ്യ മൂലംന്പള്ളി പാലത്തിൽ നിന്ന് കായലിലേക്ക് എറിയുകയായിരുന്നു. തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ചെന്നായിരുന്നു കൊച്ചുത്രേസ്യയുടെ വാദം. എന്നാൽ കയലിലെ ചീനവലക്കുറ്റിയിൽ പിടിച്ച് കിടന്ന കൊച്ചുത്രേസ്യ രക്ഷപ്പെടുകയായിരുന്നു,

മക്കളെ സംരക്ഷിക്കേണ്ട അമ്മ കുട്ടികളെ കൊലപ്പെടുത്തി, ആ കുറ്റകൃത്യത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു എന്ന് നീരീക്ഷിച്ചാണ് കോടതി കൊച്ചുത്രേസ്യ എന്ന സിന്ധുവിന് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ