കണ്ണൂര്‍: മാതാപിതാക്കൾ തമ്മിലടിച്ചതിൽ മനംനൊന്ത് പതിനെട്ടുകാരനായ മകൻ ആത്മഹത്യ ചെയ്തതിനു പിന്നാലെ അമ്മയും ജീവനൊടുക്കി. തലശേരി ഹർഷ നിവാസിൽ രവിയുടെ ഭാര്യ ബിന്ദു (45) ആണ് മരിച്ചത്. വീട്ടിന് പുറത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റിലാണ് ബിന്ദുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫെബ്രുവരി അഞ്ചിനാണ് ബിന്ദുവിന്റെ മകന് അഭിന്‍ രാജ് (18) ആത്മഹത്യ ചെയ്തിരുന്നത്.
ബിന്ദുവും ഭര്‍ത്താവ് രവിയും തമ്മില്‍ തര്‍ക്കം ഉണ്ടായതിന് രണ്ട് ദിവസം കഴിഞ്ഞാണ് അഭിന്‍ ആത്മഹത്യ ചെയ്തത്. കണ്ണൂർ ഐടിഐ വിദ്യാർഥിയായിരുന്നു അഭിൻ രാജ്. അച്ഛനും അമ്മയും തമ്മിലുണ്ടായ വഴക്ക് അഭിനെ മാനസികമായി തളര്‍ത്തിയിരുന്നു. മാതാപിതാക്കള്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയും തേടിയിരുന്നു. പിന്നീട് രവി വീട്ടില്‍ വന്നിരുന്നും ഇല്ല. ഇതിന് ശേഷമാണ് വീട്ടില്‍ അഭിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അഭിന്‍ മരിച്ച് അഞ്ചാ ദിവസാണ് ബിന്ദുവിനേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാത്രി ബിന്ദുവിനെ വീട്ടില്‍ നിന്നും കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തുകയായിരുന്നു. നാട്ടുകാരുടേയും സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് പുലര്‍ച്ചയോടെ സമീപത്തെ പറമ്പിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്സിനെ അറിയിച്ച് മൃതദേഹം പുറത്തെടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.