എറണാകുളം: പഫ്സ് വാങ്ങാൻ 10 രൂപ മോഷ്ടിച്ചു എന്നാരോപിച്ച് 10 വയസ്സുകാരനെ അമ്മ പൊള്ളലേൽപ്പിച്ചു. തൊടുപുഴ പെരുമ്പിള്ളച്ചിറയിലാണ് മൂന്നാം ക്ലാസുകാരനെ അമ്മ പൊള്ളലേൽപ്പിച്ചത്. കുട്ടിയുടെ വയറിലും മുഖത്തും പൊള്ളലേൽറ്റിട്ടുണ്ട്. കുട്ടിയെ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. പഫ്സ് വാങ്ങാൻ പൈസ മോഷ്ടിച്ചത് അമ്മ അറിഞ്ഞതിനെ തുടർന്ന് കുട്ടിയെ ചോദ്യം ചെയ്യവെയാണ് കത്തിച്ച വിറകു കന്പുകൊണ്ട് പൊള്ളലേൽപ്പിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കുട്ടിയുടെ അയൽക്കാരൻ ശിശുക്ഷേമ സമിതിയെ വിവരം അറിയിച്ചതോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശിശുക്ഷേമ സമിതി പ്രവർത്തകർ വീട്ടിലെത്തിയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയെ മാതാപിതാക്കൾ പൊതുവെ ഉപദ്രവിക്കാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കുട്ടിയുടെ അമ്മയ്ക്കും അച്ഛനും എതിരെ കേസ് എടുക്കുമെന്ന് ശിശുക്ഷേമ സമിതി പ്രവർത്തർ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ