നെടുമങ്ങാട്: തിരുവനന്തപുരം നെടുമങ്ങാട് കരകുളത്ത് കനത്ത മഴയിൽ മതിലടിഞ്ഞ് വീടിന് മുകളിൽ വീണ് അമ്മയും രണ്ട് പെൺമക്കളുമടക്കം മൂന്ന് പേർ മരിച്ചു. മറ്റൊരു മകൻ ഇർഫാൻ പരിക്കുകളോടെ രക്ഷപ്പെട്ടു. ചെമ്പകശ്ശരി സലീമിന്റെ ഭാര്യ സജിന മക്കളായ സഫാമ, ഫർസാന എന്നിവരാണ് മരിച്ചത്. കനത്ത മഴയിൽ വീടിന് മുളിലേക്ക് മണ്ണിടിഞ്ഞ് വീണാണ് അപകടം ഉണ്ടായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ