പാലക്കാട്: അമ്മയെയും മകനെയും കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കുളക്കപ്പാടം കൃഷ്ണന്റെ ഭാര്യ വത്സല (38), മകൻ അജിത്ത് (11) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. കൊടുമ്പ പഞ്ചായത്തിൽ പാറ പോളിടെക്നിക്കിനുസമീപത്തുളള കുളത്തിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
തുണി അലക്കുന്നതിനായി മകനുമൊത്ത് കുളത്തിലേക്കു പോയതായിരുന്നു വത്സല. മാനസികവളർച്ചയെത്താത്ത അജിത്ത് കുളത്തിലേക്ക് ഇറങ്ങിയപ്പോൾ മുങ്ങിപ്പോകുകയായിരുന്നു. മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അമ്മയും അപകടത്തിൽപെട്ടത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നു ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് അമ്മയേയും മകനെയും കുളത്തിൽനിന്നു പുറത്തെടുത്തത്.