പെരുമ്പാവൂര്‍: വീട് വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് അമ്മയും മകനും മരിച്ചു. വീടിന്റെ ടെറസിലെ പായല്‍ കംപ്രസര്‍ പമ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. കൂവപ്പടി ഐമുറി കൊട്ടമ്പിള്ളിക്കുടി വാഴപ്പിള്ളി വീട്ടില്‍ ശങ്കരന്റെ ഭാര്യ വത്സല (65), മകന്‍ ബാബു (38) എന്നിവരാണ് മരിച്ചത്.

ടെറസ് വൃത്തിയാക്കുന്നതിനിടെ ബാബുവിന് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. മകനെ രക്ഷിക്കാനെത്തിയ അമ്മയ്ക്കും ഷോക്കേല്‍ക്കുകയായിരുന്നു. ടെറസില്‍ വെള്ളം കെട്ടി നിന്നിരുന്നു. ഇതാണ് വൈദ്യുതാഘാതമേല്‍ക്കാല്‍ കാരണമായത്. കാറ്ററിങ് ജോലിക്കാരനാണ് ബാബു.

ബാബുവിനും അമ്മയ്ക്കും ഷോക്കേറ്റതോടെ ഭാര്യയും കുട്ടികളും മെയിന്‍ സ്വിച്ച് ഓഫ് ചെയ്തുവെങ്കിലും അപകടം ഒഴിവാക്കാന്‍ സാധിച്ചില്ല. സമീപവാസികള്‍ ചേര്‍ന്ന് ഇരുവരെയും പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

മൂവാറ്റുപുഴ ഗവ. ആശുപത്രിയില്‍ മൃതദേഹ പരിശോധനയ്ക്കു ശേഷം വൈകീട്ട് വീട്ടുവളപ്പില്‍ ശവസംസ്‌കാരം നടത്തി. ഭാര്യ: നീതു. മക്കള്‍: സങ്കല്‍പ, സാഹിത്യ. ലത സഹോദരിയാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ