തിരുവനന്തപുരം: മാതൃത്വത്തിന് അപമാനമായി ഒരു അമ്മയുടെ കൊടുംക്രൂരത. 11 മാസം പ്രായമുളള തന്രെ കുഞ്ഞിനെ കടവരാന്തയിൽ ഉപേക്ഷിച്ച് കാമുകനൊപ്പം കടന്നാണ് പുതിയതുറ സ്വദേശിനി മാതൃത്വത്തിന് നാണക്കേടായത്.

പുതിയ തുറ സ്വദേശിനി റോസ്മേരിയാണ് ഈ ക്രൂരത കാട്ടിയത്. ഇന്നലെ പുലർച്ചെ നാല് മണിയോടെയാണ് റോസ്മേരി തന്റെ കാമുകനായ സാജന് (27) ഒപ്പം പോയത്. ഇന്നലെ പുലർച്ചെ കുഞ്ഞിനെയും എടുത്ത് വീട്ടിൽ നിന്ന് ഇറങ്ങിയ റോസ്മേരി നെയ്യാറ്റിൻകര അക്ഷയ കോംപ്ലക്സിന് സമീപമാണ് കുട്ടിയെ ഉപേക്ഷിച്ചത്. കുട്ടിയെ ഇവിടെ ഉപേക്ഷിച്ചിട്ടുണ്ടെന്നും കാമുകന് ഒപ്പം പോവുകയാണെന്നും റോസ്മേരി വീട്ടുകാരെ ഫോണിലൂടെ അറിയിക്കുകയും ചെയ്തു.

പിന്നാലെ വീട്ടുകാർ നെയ്യാറ്റിൻകരയിൽ എത്തി കുട്ടിയെ വീണ്ടെടുത്തു. എന്നാൽ റോസ്മേരിയെ കണ്ടെത്താൻ ആയില്ല. പിന്നാലെ വീട്ടുകാർ പൊലീസിൽ പരാതി. കേസ് റജിസ്റ്റർ ചെയ്ത് ഉടൻ അന്വേഷണം ആരംഭിച്ച പൊലീസ് സംഘം വൈകിട്ടോടെ ഇരുവരെയും പിടികൂടുകയായിരുന്നു. കുഞ്ഞിനെ സ്വീകരിച്ച് വിട്ടുകാർക്കൊപ്പം പോകാൻ പൊലീസ് അവസരം നൽകിയെങ്കിലും കുട്ടിയെ വേണ്ട, വീട്ടുകാർക്കൊപ്പം പോകില്ല എന്ന നിലാപാടിലായിരുന്നു യുവതി.

റോസ്മേരിയുടേത് പ്രണയവിവാഹം ആയിരുന്നു. നാല് മാസം മുൻപാണ് ഭർത്താവ് വിദേശത്തേക്ക് പോയത്. പിന്നാലെയാണ് റോസ്മേരി പുതിയ കാമുകനൊപ്പം പോകാൻ തീരുമാനിച്ചത്. മോഷണം, പിടിച്ചുപറി, അടിപിടി തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സാജനൊപ്പമാണ് റോസ്മേരി ഒളിച്ചോടാൻ ശ്രമിച്ചത്. യുവതിക്കെതിരെ ഇന്ത്യൻ പീനൽ കോഡിലെ 317, 34 എന്നീ വകുപ്പുകളും ജുവനൈൽ ജസ്റ്റിസ് ആക്ടിലെ (2015) 75 എന്ന വകുപ്പുമാണു ചുമത്തിയിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ