കൊച്ചി: കോടതിയിൽ വരുന്ന പല കേസുകളും വളരെ വിചിത്രമായിരിക്കും. സംഭവിക്കുമെന്ന് പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരിക്കും പലപ്പോഴും വലിയ വാദപ്രതിവാദങ്ങൾക്ക് ഇടയാക്കുന്ന കേസുകളാകുക. അത്തരത്തിലൊരു കേസാണ് ഇന്ന് ഹെെക്കോടതി പരിഗണിച്ചത്. മകന്റെ വിവാഹം മുടക്കാൻ അമ്മ ക്വട്ടേഷൻ നൽകുന്നു, അമ്മയ്‌ക്കെതിരെ മകൻ കോടതിയെ സമീപിക്കുന്നു! വേറെ എവിടെയുമല്ല, കേരളത്തിൽ തന്നെയാണ് വിചിത്രമായ സംഭവം നടന്നത്.

വീട്ടുകാരുടെ ഇഷ്‌ടത്തിനെതിരെ വിവാഹം കഴിക്കാൻ മകൻ അമ്മക്ക് ഒരു കോടി രൂപ നഷ്‌ടപരിഹാരം നൽകണമെന്നായിരുന്നു ആവശ്യം. വളർത്തി വലുതാക്കിയതിനു ഒരു കോടി പരിഹാരം നൽകാതെ ഇഷ്‌ട വിവാഹത്തിനു മകനെ സമ്മതിക്കില്ലെന്ന അമ്മയുടെ പിടിവാശി ഒടുവിൽ പൊലീസ് സംരക്ഷണ ഉത്തരവിലാണ് കലാശിച്ചത്.

Read Also: ഫിറ്റ്നസും ആരോഗ്യവും മറന്നൊരു കളിയില്ല; സൗന്ദര്യരഹസ്യം പങ്കുവച്ച് മല്ലിക ഷെറാവത്ത്

തിരുവനന്തപുരം മ്യൂസിയം സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സ്ത്രീ വിവാഹം മുടക്കാൻ നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടാതലവന് ക്വട്ടേഷൻ കൊടുത്തെന്ന പരാതിയുമായി മകൻ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. വരനും പ്രതിശ്രുത വധുവും പിതാവും ഒരുമിച്ചാണ് കോടതിയിലെത്തിയത്. ഒടുവിൽ, കേസിൽ പോലീസ് സംരക്ഷണത്തിൽ വിവാഹം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു.

വാട്‌സാപ്പിൽ മാതാവ് മകനയച്ച ഭീഷണി സന്ദേശങ്ങൾ അടങ്ങുന്ന സിഡി പരിശോധിച്ച ശേഷമാണ് കോടതി ഉത്തരവിട്ടത്. മാതാവിന് പ്രത്യേക ദൂതൻ വഴി കോടതി നോട്ടീസ് അയച്ചെങ്കിലും കുറ്റാരോപിതയായ സ്ത്രീ സ്ഥലത്തില്ലെന്ന് പറഞ്ഞ് ഭർത്താവ് ഒഴിഞ്ഞുമാറി.

Read Also: ഞങ്ങൾ തമ്മിൽ നല്ല ബന്ധമുണ്ടായിരുന്നു, ഇവിടെ ഒരു പരിചയവും കാണിക്കുന്നില്ല; പ്രദീപിനെതിരെ ദയ, ബിഗ് ബോസിൽ ചുരുളഴിയുന്നു

സ്ഥലം എസ്‌ഐ മുഖാന്തരം നോട്ടീസ് നൽകാമെന്നു സർക്കാർ അഭിഭാഷകൻ അറിയിച്ചെങ്കിലും വിവാഹം അടുത്ത സാഹചര്യത്തിൽ സമയക്കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ആവശ്യത്തിനു പൊലീസിനെ കൺവെൻഷൻ സെന്ററിലും പരിസരത്തും വിന്യസിക്കാൻ നിർദേശിച്ചു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.