Latest News

ഇരുന്നൂറിലേറെ സ്വകാര്യ ബസ് മുതലാളിമാർ കെഎസ്ആർടിസി ജീവനക്കാരെന്ന് റിപ്പോർട്ട്

സ്വന്തമായി ബസ് ഉണ്ടെങ്കിൽ ഇക്കാര്യം അറിയിക്കാൻ ജീവനക്കാർത്ത് കോർപ്പറേഷൻ സമയം നൽകിയിരുന്നു

ksrtc,crisis,കെഎസ്ആർടിസി,പ്രതിസന്ധി,ഐഇ മലയാളം, iemalayalam

തിരുവനന്തപുരം: സസാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നട്ടം തിരിയുന്ന കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ 200 ലധികം സ്വകാര്യ ബസ് മുതലാളിമാർ ജീവനക്കാരാണെന്ന് റിപ്പോർട്ട്. സ്വകാര്യ ബസുടമകൾ കോർപ്പറേഷനിൽ ജീവനക്കാരാണെന്ന ആരോപണം സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.

ഇത്തരമൊരു ആരോപണം ഉയർന്ന സഹാചര്യത്തിൽ സ്വന്തമായി ബസുള്ളവർ ഇക്കാര്യം അറിയിക്കണമെന്ന് കാട്ടി മാനേജിംഗ് ഡയറക്ടർ ജീവനക്കാർക്ക് കത്ത് നൽകിയിരുന്നു. കോർപ്പറേഷന്റെ വരുമാനത്തിന് വിലങ്ങുതടിയായ സ്വകാര്യ ബസ് സർവ്വീസുുകളുടെ ഉടമകൾ കോർപ്പറേഷനിൽ തന്നെ ജോലി ചെയ്യുന്നവരാണെന്ന ആരോപണത്തിലായിരുന്നു ഇത്. അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായതായാണ് വിവരം.

വവടക്കൻ ജില്ലകളിലാണ് കൂടുതൽ ജീവനക്കാർ ബസ് മുതലാളിമാരായുള്ളതെന്ന് വ്യക്തമായിട്ടുണ്ട്. ഇവിടെ പ്രധാന പാതകളിൽ കോർപ്പറേഷന് വെല്ലുവിളിയായ സ്വകാര്യ ബസുകൾ ജീവനക്കാരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

കെഎസ്ആർടിസി ജീവനക്കാർ വരുമാനം ഉണ്ടാക്കുന്ന മറ്റ് ജോലികളിൽ ഏർപ്പെടുന്നതിന് വിലക്കുണ്ട്. അതേസമയം ഇക്കാര്യം ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നുണ്ടെന്നാണ് വിവരം. എന്നാൽ ഇപ്പോഴത്തെ മാനേജിംഗ് ഡയറക്ടർ എം.ജി.രാജമാണിക്യം ഇക്കാര്യം അനുവദിക്കില്ലെന്ന കർക്കശ നിലപാടിലായതാണ് ഇപ്പോൾ ഇവർക്കെല്ലാം വെല്ലുവിളി ആയിരിക്കുന്നത്.

കരുനാഗപ്പള്ളി ഡിപ്പോയിലെ ഡ്രൈവറെയും മൂന്നാർ ഡിപ്പോയിലെ ഡ്രൈവറെയും കഴിഞ്ഞ ദിവസം സസ്പെന്റ് ചെയ്തിരുന്നു. കരുനാഗപ്പള്ളി ആർടിഎ യോഗത്തിൽ പങ്കെടുക്കാനാണ് ഡിപ്പോയിലെ ഡ്രൈവറായ രഞ്ജിത്ത് ഇവിടെയെത്തിയതെന്നാണ് വിവരം. അതേസമയം സമയവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കെഎസ്ആർടിസി ജീവനക്കാരെ മർദ്ദിച്ചതിനാണ് മൂന്നാർ ഡിപ്പോയിലെ ബാസ്റ്റിൻ പി ജോണിനെ സസ്പെന്റ് ചെയ്തത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: More than 200 private bus owners works in ksrtc as employees

Next Story
പൊലീസ് ആസ്ഥാനത്തെ പ്രതിഷേധം: ഗൂഢാലോചന നടന്നെന്ന് ഐജിprotest in jishnu case, jishnu's mother mahija, jishnu's relatives, jishnu pranoy, kerala police, kerala police head quarters, dgp loknadh behra, IG manoj abraham, ജിഷ്ണു കേസിലെ പ്രതിഷേധം, ജിഷ്ണുവിന്റെ അമ്മയ്ക്കെതിരായ പൊലീസ് അതിക്രമം
The moderation of comments is automated and not cleared manually by malayalam.indianexpress.com