scorecardresearch

ശബരിമലയിൽ കൂടുതൽ നിയന്ത്രണം; സ്‌പോട്ട് ബുക്കിംങ് എണ്ണം കുറച്ചു

കഴിഞ്ഞ ദിവസങ്ങളിൽ ശബരിമലയിൽ ക്രമാതീതമായ തിരക്കാണ് അനുഭവപ്പെട്ടത്. തിരക്കിൽ ഭക്തർ വലയുന്ന നിരവധി കാഴ്ചകളാണ് പുറത്തുവന്നത്. ഇതിനുപിന്നാലെയാണ് കൂടുതൽ നിയന്ത്രണം

കഴിഞ്ഞ ദിവസങ്ങളിൽ ശബരിമലയിൽ ക്രമാതീതമായ തിരക്കാണ് അനുഭവപ്പെട്ടത്. തിരക്കിൽ ഭക്തർ വലയുന്ന നിരവധി കാഴ്ചകളാണ് പുറത്തുവന്നത്. ഇതിനുപിന്നാലെയാണ് കൂടുതൽ നിയന്ത്രണം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sabarimala News 1

ശബരിമലയിൽ ബുധനാഴ്ച അനുഭവപ്പെട്ട തിരക്ക് (Photo credit-PRD)

കൊച്ചി: ശബരിമലയിലെ തിരക്ക് കുറയ്ക്കുന്നതിന് പ്രതിദിന സ്പോട്ട് ബുക്കിങ് പരിധി 5000-ആയി കുറച്ച് ഹൈക്കോടതി. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം ഉണ്ടാവുക എന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് അറിയിച്ചു.

Advertisment

നിലവിൽ പ്രതിദിന സ്പോട്ട് ബുക്കിങ് പരിധി 20,000 ആണ്. കഴിഞ്ഞ ദിവസങ്ങളിൽ ശബരിമലയിൽ ക്രമാതീതമായ തിരക്കാണ് അനുഭവപ്പെട്ടത്. തിരക്കിൽ ഭക്തർ വലയുന്ന നിരവധി കാഴ്ചകളാണ് പുറത്തുവന്നത്. മണിക്കൂറുകളോളം ക്യൂവിൽ നിന്ന ശേഷമാണ് ദർശനം ലഭിച്ചത്. ചിലർ തിരക്ക് കാരണം മടങ്ങിപ്പോകുന്ന സാഹചര്യം വരെ ഉണ്ടായി. ഈ പശ്ചാത്തലത്തിലാണ് ശബരിമലയിലെ തിരക്ക് കുറയ്ക്കാൻ ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായത്.

Also Read:എന്തിനാണ് പരിധിവിട്ട് ആളുകളെ കയറ്റുന്നത്; ശബരിമലയിലെ തിരക്കിൽ ഹൈക്കോടതിയുടെ വിമർശനം

സ്പോട്ട് ബുക്കിങ് പരിധി 20,000 തന്നെയാകണമെന്ന് നിർബന്ധം പിടിക്കുന്നത് എന്തിനാണെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. തിരക്ക് കുറയ്ക്കാൻ പരിധി കുറച്ചുകൂടെ എന്നും കോടതി ചോദിച്ചു. സ്പോട്ട് ബുക്കിങ് പരിധി 5000-ആയി കുറയ്ക്കുന്നതോടെ പ്രതിദിനം ദർശനത്തിന് എത്തുന്ന ഭക്തരുടെ എണ്ണം 75000 ആയി കുറയും.

Advertisment

Also Read:ശബരിമലയിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ; തിരക്ക് നിയന്ത്രണവിധേയം

വെർച്വൽ ക്യൂ വഴി ഒരു ദിവസം 70000 പേർക്കാണ് ദർശനം അനുവദിച്ചിരിക്കുന്നത്. രാവിലെ വാദത്തിനിടെ പറഞ്ഞ പോലെ കാര്യങ്ങൾ നടന്നില്ലല്ലോ എന്ന് ദേവസ്വം ബോർഡിനോട് കോടതി ചോദിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിൽ ദേവസ്വം ബോർഡിന്റെ ഏകോപനമില്ലായ്മയെയും കോടതി വിമർശിച്ചിരുന്നു.

നേരത്തെ, ശബരിമലയിൽ കഴിഞ്ഞ ദിവസം ദൃശ്യമായ അസാധാരണ തിരക്കുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനമാണ് ഹൈക്കോടതിയിൽ നിന്നുണ്ടായത്.  ജനത്തിരക്ക് നിയന്ത്രിക്കാനാകാത്തതിന് കാരണം കൃത്യമായ ഏകോപനം ഇല്ലാത്തതാണെന്ന് കോടതി വിമർശിച്ചു. പരമാവധി ആളുകൾ ക്ഷേത്രത്തിൽ കയറി എന്നതുകൊണ്ട് എന്ത് പ്രയോജനമെന്ന് ഹൈക്കോടതി ചോദിച്ചു. 

Also Read: ശബരിമല മണ്ഡലകാലം; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു, കേരളത്തിൽ എട്ടിടത്ത് സ്റ്റോപ്പുകൾ

ശൗചാലയങ്ങൽ വൃത്തിയാക്കാൻ പോലും പമ്പയിലും സന്നിധാനത്തും ആവശ്യത്തിന് ജീവനക്കാരില്ലെന്നും ഹൈക്കോടതിയിൽ നിന്ന് വിമർശനമുയർന്നു. കുടിവെള്ളം എത്തിക്കുന്നതിൽ പോലും തടസങ്ങൾ നേരിട്ടുവെന്നും വെറുമൊരു ഉത്സവം നടത്തുന്നതുപോലെയാണോ മണ്ഡലകാലത്ത് ശബരിമലയിൽ മുന്നൊരുക്കം നടത്തേണ്ടതെന്നും കോടതി ചോദിച്ചു.

Read More:ശബരിമലയിലേക്ക് 1302 സർവ്വീസുകളുമായി കെഎസ്ആർടിസി; എവിടെ നിന്നൊക്ക ട്രിപ്പുകൾ ? അറിയേണ്ടതെല്ലാം

High Court Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: