ശബരിമലയിൽ ഇന്ന് മുതൽ കൂടുതൽ തീർത്ഥാടകരെ അനുവദിക്കും

പ്രതിദിന തീർത്ഥാടകരുടെ എണ്ണം സാധാരണ ദിവസങ്ങളില്‍ രണ്ടായിരവും വാരാന്ത്യത്തില്‍ മൂവിയിരവുമായി ഉയര്‍ത്താനാണ് തീരുമാനം

sabarimala,devotees,pamba,covid,covid test,ശബരിമല,തീർത്ഥാടകർ,പമ്പ,കൊവിഡ് പരിശോധന

പത്തനംതിട്ട: ശബരിമലയിൽ ഇന്ന് മുതൽ കൂടുതൽ തീർത്ഥാടകരെ ദർശനത്തിന് അനുവദിക്കും. വെർച്വൽ ക്യൂ സംവിധാനം ഉപയോഗിച്ച് ഇന്ന് മുതൽ കൂടൂതൽ ഭക്തർക്ക് സന്നിധാനത്തെത്താം. ആയിരത്തിൽ നിന്ന് രണ്ടായിരമാക്കിയാണ് തീർത്ഥാടകരുടെ എണ്ണം ഉയർത്തിയത്. ഭക്തരുടെ എണ്ണം കുറഞ്ഞതോടെ വരുമാനത്തിലും വലിയ ഇടിവാണ് ഉണ്ടായത്. ഇതേ തുടർന്നാണ് ഭക്തരുടെ എണ്ണം ഉയർത്താൻ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടത്.

മൂന്നാം തീയതി മുതല്‍ ദര്‍ശനത്തിന് അനുമതി ലഭിക്കാനാണ് സാധ്യത. തീര്‍ത്ഥാടകരുടെ ഏണ്ണം കൂട്ടുന്ന സാഹചര്യത്തില്‍ നിലക്കല്‍, പമ്പ എന്നിവിടങ്ങളില്‍ കോവിഡ് പരിശോധന സംവിധാനങ്ങള്‍ തയ്യാറാക്കും. സന്നിധാനത്ത് കൂടുതല്‍ പൊലിസുകാരിലും ജീവനക്കാരിലും കോവിഡ് രോഗബാധ കണ്ടെത്തിയ സാഹചര്യത്തില്‍ നിയന്ത്രണത്തോട് കൂടി ആയിരിക്കും ദര്‍ശനം അനുവദിക്കുക.

പ്രതിദിന തീർത്ഥാടകരുടെ എണ്ണം സാധാരണ ദിവസങ്ങളില്‍ രണ്ടായിരവും വാരാന്ത്യത്തില്‍ മൂവിയിരവുമായി ഉയര്‍ത്താനാണ് തീരുമാനം. ഇതുകൂടാതെ തീര്‍ത്ഥാടകരുടെ സൗകര്യം കൂടി പരിഗണിച്ച് പത്തനംതിട്ട,നിലക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കും. സന്നിധാനത്തും സുരക്ഷ ശക്തമാക്കും അരമണിക്കൂര്‍ ഇടപെട്ട് തീര്‍ത്ഥാടകര്‍ തങ്ങുന്ന സ്ഥലങ്ങള്‍ അണുവിമുക്തമാക്കും.

Read More: ഗുരുവായൂരിൽ ഇന്ന് മുതൽ നാലമ്പലത്തിലേക്ക് പ്രവേശനം

ശനി, ഞായർ ദിവസങ്ങളിലും കൂടൂതൽ പേർക്ക് ശബരിമലയിലെത്താം. നിലവിൽ ശനി, ഞായർ ദിവസങ്ങളിൽ 2000 പേർക്ക് സന്നിധാനത്ത് ദർശനത്തിന് അനുമതിയുണ്ടായിരുന്നു. ഇത് മൂവായിരമാക്കിയാണ് ഉയർത്തിയത്. തീര്‍ത്ഥാടകരുടെഏണ്ണം കൂടുന്നത് അനുസരിച്ച് അപ്പം അരവണ എന്നിവയുടെ കരുതല്‍ശേഖരം കൂട്ടാനും ദേവസ്വം ബോര്‍ഡ് നടപടി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഭക്തരുടെ എണ്ണം ഉയർത്താൻ ശുപാർശ ചെയ്തിരുന്നു.

മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷം തിരുവിതാംകൂർ ദേവസ്വം ബോർഡാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനം എടുത്തത്. ദേവസ്വം ബോർഡ് പ്രതിദിനം 10,000 പേരെ അനുവദിക്കണമെന്ന നിർദേശമാണ് മുന്നോട്ടുവച്ചത്. കൊറോണ രോഗബാധ ഉയരാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് നിർദേശം എതിർക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പമ്പയിൽ നടത്തിയ കോവിഡ് പരിശോധനയില്‍ സന്നിധാനത്ത് ഡ്യൂട്ടി നോക്കുന്ന മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ പതിനാല് പേർക്ക് കോവിഡ് സ്ഥിരികരിച്ചിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: More pilgrims will be allowed in sabarimala from today

Next Story
Kerala Akshaya Lottery AK-474 Result: അക്ഷയ AK-474 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി, ഫലം അറിയാം
The moderation of comments is automated and not cleared manually by malayalam.indianexpress.com