Latest News

കോണ്‍ഗ്രസിലേക്ക് ആളുകള്‍ ഒഴുകിയെത്തുന്നത് കണ്ണുതുറന്നു കാണണം: കെ സുധാകരന്‍

“കൊച്ചിയില്‍ 2000 പേര്‍ ഉടനേ പാര്‍ട്ടിയില്‍ ചേരും. തൃശൂരും കോഴിക്കോട്ടും നിരവധിപേര്‍ ഉടനേ പാര്‍ട്ടിയിലെത്തും,” സുധാകരന്‍ പറഞ്ഞു

K Sudhakaran, Pinarayi Vijayan, CPM-BJP
Photo: Facebook/ K Sudhakaran

തിരുവനന്തപുരം: ഏതാനും ചിലര്‍ പാര്‍ട്ടി വിട്ടപ്പോള്‍ കോണ്‍ഗ്രസ് ഒലിച്ചുപോയെന്ന് കരുതിയവര്‍ കോണ്‍ഗ്രസിലേക്ക് ആളുകള്‍ ഒഴുകിയെത്തുന്നത് കണ്ണുതുറന്നു കാണണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി.

എന്‍സിപി സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം, എന്‍സിപി തിരുവനന്തപുരം ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച എം വിജേന്ദ്രകുമാറും അണികളും കോണ്‍ഗ്രസില്‍ ചേര്‍ന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചിയില്‍ 2000 പേര്‍ ഉടനേ പാര്‍ട്ടിയില്‍ ചേരുമെന്നും തൃശൂരും കോഴിക്കോട്ടും നിരവധിപേര്‍ ഉടനേ പാര്‍ട്ടിയിലെത്തുമെന്നും സുധാകരൻ പറഞ്ഞു. കോണ്‍ഗ്രസ് വികാരം കൊണ്ടുനടക്കുന്ന പതിനായിരങ്ങളെ പാര്‍ട്ടിയില്‍ തിരികെ എത്തിക്കുകയാണ് ലക്ഷ്യം. അടുപ്പിക്കേണ്ടരെ അടുപ്പിക്കാനും അകറ്റേണ്ടവരെ അകറ്റാനും കോണ്‍ഗ്രസിനറിയാമെന്നു സുധാകരന്‍ പറഞ്ഞു.

Read More: നിയമസഭാ കയ്യാങ്കളി: നടന്നത് അക്രമമല്ല, പ്രതിഷേധം; ദൃശ്യങ്ങള്‍ വ്യാജമെന്നും പ്രതികള്‍

പാര്‍ട്ടി നവോത്ഥാനത്തിന്റെ പാതയിലാണെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. ഗാന്ധിയന്‍ മൂല്യങ്ങളും കോണ്‍ഗ്രസിന്റെ മഹത്വവും പുതിയ തലമുറയിലെത്തിക്കണം. ദുർബലമായ 40 ശതമാനം ബൂത്തുകള്‍ അടിയന്തരമായി പുനഃസംഘടിപ്പിക്കും. ജനങ്ങളിലേക്കും പാവപ്പട്ടവരിലേക്കും കോണ്‍ഗ്രസ് ഇറങ്ങിച്ചെല്ലും. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടാന്‍ കഴിയുന്ന കര്‍മപദ്ധതികളാണ് നടപ്പാക്കുന്നതെന്നു സുധാകരന്‍ പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: More people are coming to congress says k sudhakaran

Next Story
നിയമസഭാ കയ്യാങ്കളി: നടന്നത് അക്രമമല്ല, പ്രതിഷേധം; ദൃശ്യങ്ങള്‍ വ്യാജമെന്നും പ്രതികള്‍kerala Assembly ruckus case, accused raise new arguments kerala Assembly ruckus case, minister v shivan kutty assembly ruckus case, km mani, kerala Assembly ruckus case 2015, LDF, UDF, CPM, Pinarayi Vijayan, kerala news, latest news, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com