തിരുവനന്തപുരം: മെയ് ദിനത്തോടനുബന്ധിച്ച് അന്തർ സംസ്ഥാനതലത്തിൽ അധിക സർവീസുകൾ നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ഏപ്രില്‍ 27 മുതല്‍ മെയ് രണ്ടുവരെയുളള ദിവസങ്ങളിലാണ് കൂടുതല്‍ അധിക സര്‍വീസുകള്‍ നടത്തുക. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും മൈസൂര്‍/ബെംഗളുരൂ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും സർവീസ് നടത്തും.
യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍ വഴിയും റിസര്‍വേഷന്‍ ലഭ്യമാണ്. പയ്യന്നൂർ, കണ്ണൂർ, കോഴിക്കോട്, സുൽത്താൻ ബത്തേരി, തൃശൂർ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിൽ നിന്നും തിരികെയുമാണ് അധിക ബസ് സർവീസ് നടത്തുക. സൂപ്പർ ഡീലകസ്, സൂപ്പർ എക്സപ്രസ്, സൂപ്പർ ഫാസ്റ്റ് ബസുകളാണ് ഈ അന്തർ സംസ്ഥാന സർവീസ് നടത്തുക. അവധി ദിനമായതിനാൽ കേരളത്തിൽ നിന്നും ഏറെ യാത്രക്കാർ ബെംഗളുരൂ, മൈസൂർ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്ന സാഹചര്യത്തിലാണ് കൂടുതൽ സർവീസ് നടത്താൻ കെഎസ്ആർടിസി തീരുമാനിച്ചിട്ടുളളത്.
കെഎസ്ആര്‍ടിസി നടത്താൻ തീരുമാനിച്ചിട്ടുളള അധിക സര്‍വീസുകളുടെ സമയക്രമം ഇവയാണ്.
ബെംഗളൂരുവില്‍ നിന്നുമുള്ള സര്‍വീസുകള്‍: 27നും 28നും:
21.10: ബെംഗളുരൂ-കോഴിക്കോട് (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി),
21.25: ബെംഗളുരൂ-കോഴിക്കോട് (സൂപ്പര്‍ എക്‌സ്പ്രസ്) മാനന്തവാടി, കുട്ട (വഴി),
21.35: ബെംഗളുരൂ-കോഴിക്കോട് (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി),
21.45: ബെംഗളുരൂ-കോഴിക്കോട് (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി,കുട്ട (വഴി),
23.55: ബെംഗളുരൂ-സുല്‍ത്താന്‍ബത്തേരി (സൂപ്പര്‍ ഫാസ്റ്റ്) മൈസൂര്‍ (വഴി),
19.15: ബെംഗളുരൂ-തൃശൂര്‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി),
19.25: ബെംഗളുരൂ-തൃശൂര്‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി),
18.15: ബെംഗളുരൂ-എറണാകുളം (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി),
18.30: ബെംഗളുരൂ-എറണാകുളം (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി,കുട്ട (വഴി),
18.05: ബെംഗളുരൂ-കോട്ടയം (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടികുട്ട (വഴി),
18.15: ബെംഗളുരൂ-കോട്ടയം (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി,കുട്ട (വഴി),
22.15: ബെംഗളുരൂ-പയ്യന്നൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) ചെറുപുഴ (വഴി),
21.30: ബെംഗളുരൂ-പയ്യന്നൂര്‍ (സൂപ്പര്‍ ഡീലക്‌സ്) ചെറുപുഴ (വഴി),
21.50: ബെംഗളുരൂ-കണ്ണൂര്‍ (സൂപ്പര്‍ ഡീലക്‌സ്) ഇരിട്ടി, മട്ടന്നൂര്‍ (വഴി),
21.40: ബെംഗളുരൂ-കണ്ണൂര്‍ (സൂപ്പര്‍ ഡീലക്‌സ്) തലശ്ശേരി (വഴി),
21.55: ബെംഗളുരൂ-കണ്ണൂര്‍ (സൂപ്പര്‍ ഡീലക്‌സ്) ഇരിട്ടി, മട്ടന്നൂര്‍ (വഴി),
22.10: ബെംഗളുരൂ-കണ്ണൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) കൂത്തുപറമ്പ (വഴി).
ബെംഗളുരൂവിലേയ്ക്കുളള സര്‍വീസുകള്‍: മെയ് ഒന്നിനും മെയ് രണ്ടിനും:
19.35 കോഴിക്കോട്-ബെംഗളുരൂ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി),
20.10 കോഴിക്കോട്-ബെംഗളുരൂ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി),
20.35 കോഴിക്കോട്-ബെംഗളുരൂ (സൂപ്പര്‍ എക്‌സ്പ്രസ്) മാനന്തവാടി, കുട്ട (വഴി),
20.40 കോഴിക്കോട്-ബെംഗളുരൂ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി),
20.02 കണ്ണൂര്‍-ബെംഗളുരൂ(സൂപ്പര്‍ ഡീലക്‌സ്) ഇരിട്ടി, മട്ടന്നൂര്‍ (വഴി),
20.00 കണ്ണൂര്‍-ബെംഗളുരൂ (സൂപ്പര്‍ എക്‌സ്പ്രസ്) കൂത്തുപറമ്പ (വഴി),
20.45 കണ്ണൂര്‍-ബെംഗളുരൂ (സൂപ്പര്‍ ഡീലക്‌സ്) ഇരിട്ടി, മട്ടന്നൂര്‍ (വഴി),
19.15 തൃശൂര്‍-ബെംഗളുരൂ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി),
19.20 തൃശൂര്‍-ബെംഗളുരൂ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി),
17.30 എറണാകുളം-ബെംഗളുരൂ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി),
17.40 എറണാകുളം-ബെംഗളുരൂ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി),
17.00 കോട്ടയം-ബെംഗളുരൂ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി),
17.20 കോട്ടയം-ബെംഗളുരൂ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി),
17.30 പയ്യന്നൂര്‍-ബെംഗളുരൂ(സൂപ്പര്‍ എക്‌സ്പ്രസ്) ചെറുപുഴ (വഴി),
17.45 പയ്യന്നൂര്‍-ബെംഗളുരൂ (സൂപ്പര്‍ എക്‌സ്പ്രസ്) ചെറുപുഴ (വഴി),
22.00 സുല്‍ത്താന്‍ബത്തേരി-ബെംഗളുരൂ (സൂപ്പര്‍ ഫാസ്റ്റ്) മാനന്തവാടി, കുട്ട (വഴി).
ഇതിനുപുറമേ, യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവിൽ നിന്നും കേരളത്തിലെ വിവിധ സ്ഥലങ്ങളിലേയ്ക്ക് ഏത് സമയത്തും സര്‍വീസ് നടത്തുന്നതിന് പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
കെഎസ്ആര്‍ടിസി ഇപ്പോള്‍ നടത്തി വരുന്ന പ്രധാനപ്പെട്ട അന്തര്‍സംസ്ഥാന സര്‍വീസുകളായ ബെംഗളുരൂ, കൊല്ലൂര്‍ മൂകാംബിക, നാഗര്‍കോവില്‍, തെങ്കാശി, കോയമ്പത്തൂര്‍, മംഗലാപുരം, കന്യാകുമാരി, മൈസൂര്‍, മധുര, പളനി, വേളാങ്കണ്ണി, ഊട്ടി എന്നിവ മുടങ്ങാതെ നടത്താനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
http://www.ksrtconline.com എന്ന സൈറ്റിൽ ഓൺലൈൻ റിസർവേഷൻ സാധിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു.