തിരുവനന്തപുരം: ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തതിനു പിന്നാലെ കൂടുതൽ ആരോപണങ്ങളുമായി വിദ്യാർഥികൾ രംഗത്ത്. ലക്ഷ്മി നായരുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിൽ ദലിത് വിദ്യാർഥികളെക്കൊണ്ട് ജോലി ചെയ്യിപ്പിച്ചതായും ജാതി പറഞ്ഞ് അധിക്ഷേപിച്ചതായും വിദ്യാർഥികൾ വെളിപ്പെടുത്തി.

യൂണിഫോമിട്ടാണ് ഹോട്ടലിൽ മറ്റുള്ളവർക്ക് ബിരിയാണി വിളന്പിച്ചത്. ജോലിക്ക് കൂലിയായി നൽകിയിരുന്നത് ഇന്റേണൽ മാർക്കാണെന്നും ഒരു വിദ്യാർഥി പറഞ്ഞു. അതേസമയം, വിദ്യാർഥികളുടെ ആരോപണം ലക്ഷ്മി നായർ നിഷേധിച്ചു. തെറ്റായ ആരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിക്കുന്നതെന്നും സമരം നടത്തുന്ന വിദ്യാർഥികളാണ് ഇതിനു പിന്നിലെന്നും അവർ ആരോപിച്ചു.

ദലിത് വിദ്യാർഥികളെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ ലക്ഷ്മി നായർക്കെതിരെ കേസെടുത്തിരുന്നു. ഏകാധിപത്യ ഭരണം നടത്തുന്ന പ്രിൻസിപ്പൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ലോ അക്കാദമിയിൽ വിദ്യാർഥികളുടെ പ്രക്ഷോഭം തുടരുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.