Latest News
നിയമസഭാ കയ്യാങ്കളി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീം കോടതി തള്ളി
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി; സര്‍ക്കാരിന് ആശ്വാസം

മാര്‍ച്ച് അഞ്ചിന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് മൊറട്ടോറിയം നീട്ടാനുള്ള തീരുമാനമെടുത്തത്

Happy Birthday Pinarayi Vijayan, Pinarayi Vijayan Birthday
Kerala CM Pinarayi Vijayan

തിരുവനന്തപുരം: കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം കാലാവധി ഡിസംബര്‍ 31 വരെ നീട്ടിയുള്ള മന്ത്രിസഭാ തീരുമാനത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി. മാനുഷിക പരിഗണന വച്ച് മൊറട്ടോറിയത്തിന് അനുമതി നല്‍കിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പ്രതികരിച്ചു. ഡിസംബര്‍ 31 വരെ മൊറട്ടോറിയം നീട്ടിയുള്ള പ്രഖ്യാപനത്തിന് ഇതോടെ അനുമതിയായി. ചീഫ് സെക്രട്ടറിക്ക് ഇനി ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇറക്കാന്‍ സാധിക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലുള്ളതിനാല്‍ നേരത്തെ മന്ത്രിസഭാ തീരുമാനത്തിന് അനുമതി നല്‍കിയിരുന്നില്ല.

Read More: കര്‍ഷക വായ്പകള്‍ക്ക് മൊറട്ടോറിയം; അപേക്ഷ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും

മാര്‍ച്ച് അഞ്ചിന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് മൊറട്ടോറിയം നീട്ടാനുള്ള തീരുമാനമെടുത്തത്. എന്നാല്‍, ഉത്തരവിറക്കാന്‍ വൈകി. പിന്നീട് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതോടെ മൊറട്ടോറിയം നീട്ടാനുള്ള ഉത്തരവിന് തടസമായി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടു. സര്‍ക്കാര്‍ അപേക്ഷ ആദ്യം തള്ളിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മൊറട്ടോറിയത്തിനുള്ള കാരണങ്ങള്‍ വ്യക്തമാക്കി അപേക്ഷ നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നല്‍കിയ വസ്തുതകള്‍ ബോധ്യപ്പെട്ടതോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിന് അനുമതി നല്‍കിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Moratorium farmers kerala banks ldf government

Next Story
ജയരാജന് നേരെ ‘കൊലയാളി’ പ്രയോഗം; രമയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്KK Rama, P Jayarajan
The moderation of comments is automated and not cleared manually by malayalam.indianexpress.com