കൊല്ലം: അഴീക്കലിൽ സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായ പെൺകുട്ടിക്ക് വധഭീഷണി. കേസുമായി മുന്നോട്ടു പോയാൽ കൊന്നുകളയുമെന്ന് അഞ്ചംഗം സംഘം പെൺകുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തി. അതേസമയം, ഭീഷണിയെ വകവയ്ക്കാതെ കേസുമായി മുന്നോട്ടുപോകുമെന്ന് പെൺകുട്ടിയും പിതാവും വ്യക്തമാക്കി.

സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായ പെൺകുട്ടിയുടെ സുഹൃത്തും പാലക്കാട് അഗളി സ്വദേശിയുമായ അനീഷ് നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. ഫെബ്രുവരി 14 ന് കൊല്ലം അഴീക്കലിൽ ബീച്ച് കാണാനെത്തിയ അനീഷിനും സുഹൃത്തായ പെൺകുട്ടിക്കും നേരെയാണ് സദാചാര ഗുണ്ടകളുടെ ആക്രമണം ഉണ്ടായത്. അനീഷിനെ ഗുണ്ടകൾ മർദിക്കുകയും ഇരുവരുടെയും വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിനു ശേഷം വീട്ടിലെത്തിയ അനീഷ് പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു. വീടിനു സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് അനീഷിന്റെ മൃതദേഹം കണ്ടെത്തിയത്.

കേസുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസും എടുത്തിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ