മലപ്പുറം: സുഹൃത്തുക്കളായ ഡോക്ടര്‍മാരെ വഴിയില്‍ തടഞ്ഞുവച്ച് സദാചാര ഗുണ്ടായിസം. മലപ്പുറം കൊളത്തൂരിനടുത്ത് എരുമത്തടത്തുണ്ടായ സംഭവത്തിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സുഹൃത്തുക്കളായ ഡോക്ടര്‍മാര്‍ സഞ്ചരിച്ചിരുന്ന കാറിനെ അഞ്ചംഗ സംഘം ബൈക്കില്‍ പിന്തുടരുകയായിരുന്നു. പിന്നീട് കാർ വഴിയിൽ തടഞ്ഞു നിർത്തി. ഇവരെ അഞ്ച് മണിക്കൂറോളം തടഞ്ഞുവച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി. 50,000 രൂപ തന്നാല്‍ വിടാമെന്നാണ് അക്രമി സംഘം പറഞ്ഞത്. ഡോക്ടര്‍മാരുടെ കയ്യിലുണ്ടായിരുന്ന 3000 രൂപയും അവരുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് 17,000 രൂപയും തട്ടിയെടുത്താണ് അക്രമി സംഘം കടന്നുകളഞ്ഞത്.
ഡോക്ടര്‍മാരുടെ പരാതിയില്‍ എരുമത്തടം സ്വദേശികളായ നബീല്‍, ജുബൈസ്, മുഹമ്മദ് മഹസിന്‍, അബ്ദുല്‍ഗഫൂര്‍, സതീഷ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.