Latest News

തൊടുപുഴയില്‍ സദാചാര ഗുണ്ടായിസം; സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരുക്ക്

അക്രമി സംഘത്തിലുണ്ടായിരുന്നവര്‍ക്കാണ് പരുക്കേറ്റത്

goonda

തൊടുപുഴ: വീണ്ടും സദാചാര ഗുണ്ടായിസം. തൊടുപുഴയിലാണ് സംഭവം. സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു.അക്രമി സംഘത്തിലുണ്ടായിരുന്നവര്‍ക്കാണ് പരുക്കേറ്റത്. സംഘത്തിലുണ്ടായിരുന്ന മലങ്കര സ്വദേശിയായ ലിബിന് കുത്തേറ്റു.

തൊടുപുഴ സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപമാണു സംഭവം നടന്നത്. പെണ്‍കുട്ടിയുമായി സംസാരിച്ച യുവാവിനെ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

പെണ്‍കുട്ടിയുമായി സംസാരിച്ചു നിന്ന യുവാവിനെ മൂന്നംഗ അക്രമി സംഘം ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നുനടന്ന സംഘര്‍ഷമാണു കത്തിക്കുത്തിലെത്തിയത്. പരിക്കേറ്റ ലിബിനെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Moral policing in thodupuzha four injured297500

Next Story
വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ റഗുലേറ്ററി കമ്മീഷൻElectricity
The moderation of comments is automated and not cleared manually by malayalam.indianexpress.com