പാലക്കാട്: കരുനാഗപ്പള്ളിയിൽ സദാചാര ഗൂണ്ടകൾ കയ്യേറ്റം ചെയ്ത യുവാവ് മരിച്ച നിലയിൽ. പാലക്കാട് അട്ടപ്പാടി കാരറ സ്വദേശി അനീഷിനെയാണ് ആത്മഹ്ത്യ ചെയ്യ നിലയിൽ കണ്ടെത്തിയത്. ഈ മാസം 14നാണ് യുവാവിനെ സദാചാരഗൂണ്ടകൾ കയ്യേറ്റം ചെയ്തത്. സുഹൃത്തായ പെൺകുട്ടിയോടൊപ്പം കണ്ടതിനായിരുന്നു യുവാവിനെ ആക്രമിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.

പാലക്കാട്ടെ വീടിനടുത്തുവെച്ചാണ് മൃത്ദ്ദേഹം കണ്ടെത്തിയത്. അഴീക്കൽ ബീച്ചിൽ കഴിഞ്ഞ പ്രണയദിനത്തിലാണ് സംഭവം. 5 അംഗ സംഘമാണ് യുവാവിനെയും പെൺകുട്ടിയെയും ഉപദ്രവിച്ചത്. കൊല്ലം പൊലീസിൽ പരാതി നൽകിയിരുന്നു.

മാനഹാനിമൂലം ആത്മഹത്യയുടെ വക്കിലാണ് തങ്ങൾ​​ എന്ന് ഇരകൾ മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ