തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം ഇക്കുറി മെയ് 30 ന് മുൻപ് എത്തുമെന്ന് പ്രവചനം. കാലവർഷത്തിന് മുന്നോടിയായുള്ള മഴ സംസ്ഥാനത്ത് എത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം ജൂണ്‍ ഏഴിനാണ് കാലവര്‍ഷം ആരംഭിച്ചത്.
അന്തമാനു സമീപം കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം മണ്‍സൂണിന് അനുകൂലഘടകമാണ്. മാര്‍ച്ച് മുതല്‍ മേയ് 17 വരെ സംസ്ഥാനത്ത് മഴയില്‍ നേരിയ കുറവ് മാത്രമേ ഉണ്ടായിട്ടുള്ളൂ. 242.6 മില്ലീമീറ്റര്‍ ലഭിക്കേണ്ടിടത്ത് 232.1 മില്ലീമീറ്റര്‍ മഴ സംസ്ഥാനത്ത് ലഭിച്ചിരുന്നു.