/indian-express-malayalam/media/media_files/uploads/2019/06/rain3.jpg)
ന്യൂഡൽഹി: ജൂൺ ഒന്നിന് തന്നെ കാലവർഷം കേരളത്തിൽ എത്തുമെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (ഐഎംഡി). തെക്കുകിഴക്കൻ, കിഴക്ക്-മധ്യ അറേബ്യൻ കടലിൽ ന്യൂന മർദ്ദം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് ജൂൺ ഒന്നിനുതന്നെ കാലവർഷം കേരളത്തിലെത്താൻ അനുകൂല സാഹചര്യമൊരുക്കുമെന്ന് കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
സാധാരണ ജൂൺ ഒന്നിനാണ് കാലവർഷം കേരളത്തിലെത്താറുളളത്. എന്നാൽ ഇത്തവണ തെക്കു പടിഞ്ഞാറൻ മൺസൂൺ ജൂൺ അഞ്ചിന് എത്തുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. നാലു ദിവസം മുന്നോട്ടോ പിന്നോട്ടോ ആകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരുന്നു.
Read Also: വില കുറഞ്ഞ മദ്യം സ്റ്റോക്കില്ല; വയോധികരും അതിഥി തൊഴിലാളികളും വരിക്ക് പുറത്ത്
കേരളത്തിൽ കാലവർഷം നേരത്തെ എത്തുമെന്നാണ് സ്വകാര്യ കാലാവസ്ഥ ഏജൻസിയായ സ്കൈമാറ്റിന്റെ പ്രവചനം. മേയ് 28 ന് കാലവർഷം തുടങ്ങുമെന്നാണ് പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ ഇപ്പോള്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് മണ്‍സൂണ്‍ മേഘങ്ങളെ പതിവിലും നേരത്തെ കേരളത്തിലേക്ക് എത്തിക്കുന്നതെന്നാണ് സ്‌കൈമാറ്റിലെ കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍.
കഴിഞ്ഞ പത്തു വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ മേയ് 25നും ജൂണ്‍ 8നും ഇടയിലാണ് കേരളത്തിൽ കാലവർഷം തുടങ്ങിയിട്ടുളളത്. 2017ലും 18 ലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം തെറ്റിയില്ല. കാലാവസ്ഥ വകുപ്പ് പ്രവചിച്ച പോലെ 2017 ൽ മേയ് 30 നും 218 ൽ മേയ് 29 നും കാലവർഷം എത്തി. എന്നാൽ 2019 ൽ ജൂൺ 6 ന് കാലവർഷം എത്തുമെന്ന് പ്രവചിച്ചിരുന്നുവെങ്കിലും രണ്ടു ദിവസം വൈകി ജൂൺ 8 നാണ് കേരളത്തിൽ കാലവർഷം എത്തിയത്.
അതേസമയം, ഉംപുൻ ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിൽ കനത്ത മഴ ലഭിച്ചിരുന്നു. സംസ്ഥാനത്തിന്റെ പല ജില്ലകളിലും ശക്തമായ മഴയാണ് ലഭിച്ചത്.
Read in English: Monsoon to hit Kerala around June 1: IMD
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us