തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്ത​മാ​യി​ ത​ന്നെ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ബു​ധ​നാ​ഴ്ച രാ​വി​ലെ വ​രെ വ്യാ​പ​ക​മാ​യി മ​ഴ പെ​യ്യുമെന്നാണ് മുന്നറിയിപ്പ്. അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ അ​ത്യ​ന്തം ക​ന​ത്ത ​മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ട്. വ്യാ​ഴാ​ഴ്ച രാ​വി​ലെ വ​രെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​തയു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കേ​ര​ള​തീ​ര​ത്ത് പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന്‍റെ വേ​ഗം ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 70 കി​ലോ​മീ​റ്റ​ർ വ​രെ ആ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മീ​ൻ​പി​ടു​ത്ത​ക്കാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. കേ​ര​ള​തീ​ര​ത്തും അ​റ​ബി​ക്ക​ട​ലി​ന്‍റെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ, മ​ധ്യ, വ​ട​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ൽ ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​യി​രി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മീ​ൻ​പി​ടിത്ത​ക്കാ​ർ ഈ ​ഭാ​ഗ​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷം തി​ങ്ക​ളാ​ഴ്ച അ​തി​ശ​ക്ത​മാ​യി​രു​ന്നു. വ്യാ​പ​ക​മാ​യി മ​ഴ പെ​യ്തു.

മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരത്തുക വേഗത്തില്‍ നല്‍കണമെന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. മഴക്കെടുതി നേരിടാന്‍ ആവശ്യമായ ഇടപെടല്‍ താമസംകൂടാതെ നടത്തണമെന്നും കലക്ടര്‍മാര്‍ക്ക് നിർദ്ദേശം. മഴക്കെടുതിയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ 11 പേര്‍ മരിച്ചതായി റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു.

മിക്ക ജില്ലകളിലും മഴ കടുത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ച് ചേര്‍ത്തത്. റവന്യൂമന്ത്രിയും ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ എല്ലാ ജില്ലാ കലക്ടര്‍മാരും വീഡിയോ കോണ്‍ഫറന്‍സിങ് വഴി ജില്ലകളിലെ കാര്യങ്ങള്‍ അറിയിച്ചു. ആവശ്യമെങ്കില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനാവശ്യമായ തുക എല്ലാ ജില്ലകളിലുമുണ്ടെന്ന് റവന്യൂമന്ത്രിയും പറഞ്ഞു.

മറ്റന്നാള്‍ സര്‍വ്വകക്ഷി സംഘം ഡല്‍ഹിയിലെത്തുമ്പോള്‍ മഴക്കെടുതി നേരിടാന്‍ കൂടുതല്‍ കേന്ദ്രസഹായം കേരളം ആവശ്യപ്പെടും. അതേസമയം കഴിഞ്ഞ ഒന്നര മാസത്തിനിടെ 108 കോടി രൂപയുടെ നാശനഷ്ടം സംസ്ഥാനത്തുണ്ടെന്നാണ് റവന്യൂ വകുപ്പിന്റെ വിലയിരുത്തല്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.