കൊച്ചി: കാലവര്‍ഷം കേരളത്തില്‍ ശക്തമാകാന്‍ സാധ്യത. ഇന്ന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളില്‍ ചെറിയ മഴയുണ്ടാകുമെന്നാണ് കേരള ദുരന്തനിവാരണ അതോറ്റിറ്റിയുടെ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമർദം കാലവര്‍ഷത്തെ സജീവമാക്കുമെന്നാണ് പ്രതീക്ഷ.

ജൂണ്‍ 23ന് കാലവര്‍ഷം ശക്തമാകും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ആന്‍ഡമാനിലും കനത്ത മഴ ഈ സമയം പ്രതീക്ഷിക്കാം. ബംഗ്ലാദേശിലും മണ്‍സൂണ്‍ എത്തിയിട്ടുണ്ട്. പതിവിലും പത്ത് ദിവസം വൈകിയാണ് മഴയുടെ വരവ് എങ്കിലും മഴയുടെ അളവില്‍ ആശങ്കപ്പെടാനില്ലെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. ജൂണില്‍ ലഭിക്കേണ്ട മഴയില്‍ 41 ശതമാനത്തിന്റെ കുറവാണ് ഇത്തവണയുണ്ടായത്. വായു ചുഴലിക്കാറ്റും കാലവര്‍ഷം ദുര്‍ബലമാകുന്നതിന് കാരണമായി.

മൂന്ന് ദിവസം വൈകിയാണ് ഇത്തവണ കാലവര്‍ഷം കേരളത്തിലെത്തിയത്. ആദ്യഘട്ടത്തില്‍ മഴ ശക്തമായിരുന്നെങ്കിലും പിന്നീട് ദുര്‍ബലമായി. ലഭിക്കേണ്ട മഴയില്‍ 41 ശതമാനത്തിന്റെ കുറവുണ്ടായെന്നാണ് കണക്ക്. ജൂണ്‍ 1 മുതല്‍ 19 വരെ 398 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍ ലഭിച്ചത് 263 മില്ലിമീറ്റര്‍ മഴ. തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ് ശരാശരി മഴ ലഭിച്ചത്. അറബിക്കടലില്‍ രൂപം കൊണ്ട വായു ചുഴലിക്കാറ്റും കാലവര്‍ഷം ദുര്‍ബലമാകുന്നതിന് കാരണമായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.