കോതമംഗലം: കാലവര്‍ഷം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ഭൂതത്താന്‍കെട്ട് ജലസംഭരണിയുടെ ഷട്ടറുകള്‍ ഏതവസരത്തിലും തുറക്കുമെന്ന് പിവിഐപി സബ് ഡിവിഷന്‍ 1 അസിസ്റ്റന്റ് എൻജിനീയര്‍ അറിയിച്ചു. പെരിയാറില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണം.

കേരളത്തിൽ അടുത്ത 48 മണിക്കൂറിനുളളിൽ കാലവർഷമെത്തുമെന്നാണ് കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട്. ഇത്തവണ എട്ട് ദിവസം വൈകിയാണ് കാലവർഷം കേരളത്തിലെത്തുന്നത്. ജൂണ്‍ ആദ്യത്തോടെയാണ് മണ്‍സൂണ്‍ കേരളത്തിൽ സാധാരണ എത്താറുളളത്. ജൂണ്‍ ആദ്യത്തോടെ കേരളത്തിന്റെ തെക്ക് തീരങ്ങളെ തൊടുന്ന മണ്‍സൂണ്‍ സെപ്റ്റംബറിൽ വിടവാങ്ങുകയാണ് പതിവ്.

Kerala Monsoon: കാത്തിരുന്ന കാലവർഷം കേരളത്തിൽ നാളെയെത്തും

ഇത്തവണ കേരളത്തിൽ പതിവുമഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കേരളതീരത്ത് അറബിക്കടലിൽ ഞായറാഴ്ച ന്യൂനമർദം രൂപപ്പെടാൻ ഇടയുണ്ടെന്നും ഇതോടെ മഴ ശക്തമാകുമെന്നുമാണു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിഗമനം.

ജൂൺ 9, 10 തീയതികളിൽ കേരളത്തിലെ വിവിധ ഇടങ്ങളിൽ അതിശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത്. ജൂൺ 9 ന് കൊല്ലം, ആലപ്പുഴ ജില്ലകളിലും ജൂൺ 10 ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജൂൺ 8, 9 തീയതികളിൽ മണിക്കൂറിൽ 35-45 കിലോമീറ്റർ വേഗതയിൽ കേരള തീരത്ത് കാറ്റ് വീശിയടിക്കാൻ സാധ്യതയുളളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

Kerala Weather: കോട്ടയത്ത് ശക്തമായ മഴ, കണ്ണൂരിൽ ചൂടിന് കുറവ്

ഇന്നു കോഴിക്കോട് ജില്ലയിൽ ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട്. നാളെ (ജൂൺ 8) തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലും ജൂൺ 9 ന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലും 10 ന് പത്തനംതിട്ട, ഇടുക്കി, തൃശൂർ കോഴിക്കോട്, വയനാട് ജില്ലകളിലും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.