Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

വീണ്ടും ശക്തിപ്രാപിച്ച് കാലവർഷം; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

rain, ie malayalam

തിരുവനന്തപുരം: അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഞായറാഴ്ചയും തിങ്കളാഴ്ചയും സംസ്ഥാനത്തു വ്യാപകമായി മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനു സാധ്യതയുള്ളതിനാല്‍ ഞായറാഴ്ച വൈകിട്ടുവരെ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

കേരള തീരത്തു ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാധ്യതയെന്നും കാലാവസ്​ഥാ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് എന്നീ തീരപ്രദേശങ്ങളിൽ വേലിയേറ്റ സമയങ്ങളിലും (രാവിലെ ആറുമുതൽ എട്ടുവരെയും വൈകീട്ട്​ ​ആറുമുതൽ എട്ടുവരെയും) ഇന്ന്​ രാത്രി 11.30 വരെയും ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെയും സ്പ്രിങ് ടൈഡിന്റെയും സംയുകത ഫലമാണിത് .

എന്നാൽ ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുകയാണ്. രണ്ട് മരണമാണ് ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തൊടുപുഴ ഉൾപ്പെടെയുള്ള ലോറേഞ്ച് മേഖലകളിൽ ഇന്നലെ വൈകിട്ട് മൂന്നരയോടെ ആരംഭിച്ച മഴ ഒരു മണിക്കൂർ നീണ്ടു. അടിമാലി, പീരുമേട്,നെടുകണ്ടം മേഖലകളിലും ഇന്നലെ വൈകിട്ട് ശക്തമായ മഴയാണ് പെയ്തത്. മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലുണ്ടായി.

നെടുങ്കണ്ടം കൈലാസപുരിക്കു സമീപം ഉരുൾപൊട്ടി ഒരാൾ മരിച്ചു. ജോൺസണ്‍(60) എന്നയാളാണ് മരിച്ചത്. ഉരുൾപൊട്ടിയപ്പോൾ റോഡിലൂടെ നടന്നു പോകുകയായിരുന്ന ഇദ്ദേഹത്തിന്റെ ശരീരത്തിൽ കല്ലും മണ്ണും പതിച്ചാണ് മരണം. ഇടിമിന്നലേറ്റാണ് ദൈവംമേട് കുന്നത്തുവീട്ടിൽ കുട്ടപ്പന്റെ ഭാര്യ മണി(73)മരിച്ചത്. 64.4 മില്ലി മീറ്റർ മുതൽ 124.4 മില്ലി മീറ്റർ വരെ മഴ പെയ്യുമെന്നായിരുന്നു കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Monsoon becomes strong in kerala two death in idukki

Next Story
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 11 രാജ്യാന്തര സര്‍വീസുകള്‍: മുഖ്യമന്ത്രി പിണറായി വിജയന്‍Saudi Arabia, സൗദി അറേബ്യ, Saudi flight travel ban, സൗദി വിമാനയാത്രാ നിരോധനം, Saudi suspends flights to and from India, ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനസർവിസുകൾ വിലക്കി സൗദി, general authority of civil aviation, ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷൻ, gaca, ജിഎസിഎ, air india, എയർ ഇന്ത്യ, air india express, എയർ ഇന്ത്യ എക്‌സ്‌പ്രസ്, travel ban air india, travel ban air india express, indian express malayalam, ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com