scorecardresearch

മദ്യം വിതരണം ചെയ്യാനും മീന്‍ വാങ്ങാനും മോൻസൺ ഡിഐജിയുടെ വാഹനം ഉപയോഗിച്ചു; മുന്‍ ഡ്രൈവറുടെ വെളിപ്പെടുത്തല്‍

പൊലീസ് പരിശോധനയില്‍നിന്നു രക്ഷപ്പെടാന്‍ ഐജി ലക്ഷ്മണിന്റെ സീലും ഒപ്പുമടങ്ങിയ പാസുകളും ഉപയോഗിച്ചതായും ജെയ്‌സണ്‍ വെളിപ്പെടുത്തിയിട്ടുണ്ട്

മദ്യം വിതരണം ചെയ്യാനും മീന്‍ വാങ്ങാനും മോൻസൺ ഡിഐജിയുടെ വാഹനം ഉപയോഗിച്ചു; മുന്‍ ഡ്രൈവറുടെ വെളിപ്പെടുത്തല്‍
Photo: Facebook/ Monson Mavunkal

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതിയായ മോന്‍സന്‍ മാവുങ്കല്‍ പൊലീസ് വാഹനം ദുരുപയോഗം ചെയ്‌തെന്ന് മുന്‍ ഡ്രൈവര്‍ ജെയ്‌സണിന്റെ വെളിപ്പെടുത്തല്‍. സ്വകാര്യ യാത്രകള്‍ക്കായി മോന്‍സണ്‍ ഡിഐജിയുടെ ഔദ്യോഗിക വാഹനം ഉപയോഗിച്ചെന്നാണ് വെളിപ്പെടുത്തല്‍. പൊലീസുകാര്‍ക്കു മദ്യം വിതരണം ചെയ്യാനും വീട്ടാവശ്യങ്ങള്‍ക്കും പുറമെ തന്റേതായ ഇടപാടുകള്‍ക്കും ഡിഐജി എസ്.സുരേന്ദ്രന്റെ ഔദ്യോഗിക വാഹനം ഉപയോഗിച്ചതായി ജെയ്‌സണ്‍ മനോരമ ന്യൂസിനോടു പറഞ്ഞു.

പൊലീസ് പരിശോധനയില്‍നിന്നു രക്ഷപ്പെടാന്‍ ഐജി ലക്ഷ്മണിന്റെ സീലും ഒപ്പുമടങ്ങിയ പാസുകളും ഉപയോഗിച്ചതായും ജെയ്‌സണ്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മോന്‍സന്റെ സഹോദരിയുടെ വീട്ടില്‍ നിന്ന് തേങ്ങയെടുക്കാനും മീന്‍ വാങ്ങാനും സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥന് മദ്യം നല്‍കാനുമൊക്കെ ഡിഐജിയുടെ ഔദ്യോഗിക വാഹനം ഉപയോഗിച്ചതായാണ് ജെയ്‌സണ്‍ പറയുന്നത്. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്ന തെളിവുകള്‍ ക്രൈംബ്രാഞ്ചിനു കൈമാറിയെന്നും ജെയ്‌സണ്‍ പറഞ്ഞു.

തൃശൂരില്‍ അനിത പുല്ലയിലിന്റെ സഹോദരിയുടെ വിവാഹ വേദിയില്‍ നിന്നു നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്കുള്ള മോന്‍സന്റെ യാത്രയും പൊലീസ് വാഹനത്തിലായിരുന്നു. സ്വന്തം വാഹനത്തില്‍ യാത്രചെയ്യുന്ന ഘട്ടത്തിലാണു പരിശോധനകള്‍ ഒഴിവാക്കാന്‍ ഐജി ലക്ഷ്മണിന്റെ കയ്യൊപ്പും സീലും അടങ്ങിയ പാസുകള്‍ ഉപയോഗിച്ചത്. മറ്റു ചിലരുടെ യാത്രകള്‍ക്കും ഈ പാസുകള്‍ നല്‍കിയിരുന്നതായും ജെയ്‌സണ്‍ വെളിപ്പെടുത്തി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Monson mavunkal had used official vehicle of police