Latest News

മോൻസന്റെ പുരാവസ്തു തട്ടിപ്പ്: കേസെടുത്തതായി ഇ ഡി, വിദേശയാത്രകളെക്കുറിച്ച് ആശങ്കയുണ്ടെന്ന് കോടതി

പൊലിസ് കേസെടുക്കാൻ വൈകിയതിനാലാണ് തങ്ങളും വൈകിയതെന്നും ഇഡി കോടതിയിൽ പറഞ്ഞു

Monson Mavunkal, മോന്‍സണ്‍ മാവുങ്കല്‍, Fraud Case, പുരാവസ്തു തട്ടിപ്പ്, Monson Mavunkal Fraud Case, K Sundhakaran, കെ സുധാകരന്‍, K Sudhakaran Monson Mavunkal, Monson Mavunkal frau case Police, Monson Mavunkal fraud case IG Lakshmana, Monson Mavunkal frau case DIG S Surendran, Monson Mavunkal frau case Manoj Abraham, Monson Mavunkal frau case former DGP Loknath Behra, Monson Mavunkal frau case Jiji Thomson, Monson Mavunkal frau case Crime Branch, Kerala News, latest news, Monson Mavunkal frau case news, indian express malayalam, IE Malayalam, ഐഇ മലയാളം

കൊച്ചി: മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് കേസെടുത്തതായി എൻഫോഴ്സ്മെൻറ് ഡയരക്ടറേറ്റ് ഹൈക്കോടതിയെ അറിയിച്ചു. പൊലിസ് കേസെടുക്കാൻ വൈകിയതിനാലാണ് തങ്ങളും വൈകിയതെന്നും ഇഡി കോടതിയിൽ പറഞ്ഞു.

ഇഡിക്ക് കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമുള്ള കേസുകൾ മാത്രമേ അന്വേഷിക്കാനാവൂയെന്നും വിദേശയാത്രകളെക്കുറിച്ച് മറ്റേതെങ്കിലും ഏജൻസിയാണ് അന്വേഷിക്കേണ്ടതെന്നും ഇഡി കോടതിയെ അറിയിച്ചു. കേസിൽ എൻഫോഴ്സ്മെൻ്റിനെ കോടതി കക്ഷി ചേർത്തു.

തട്ടിപ്പിനു പിന്നിൽ വിദേശ ബന്ധവും അന്യസംസ്ഥാന ബന്ധവുമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. മുതിർന്ന പൊലിസ് ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ടെന്നും മോൻസൺ വിദേശയാത്രകൾ നടത്തിയത് പുരാവസ്തു വിൽപ്പനക്കാണോ എന്നതിൽ ആശങ്കയുണ്ടെന്നും കോടതി നിരീക്ഷിച്ചു.

Also Read: യുവാവിനെയും മകളെയും പിങ്ക് പൊലീസ് അപമാനിച്ച സംഭവം ചെറുതായി കാണാനാകില്ല: ഹൈക്കോടതി

വിദേശ മലയാളി സംഘടനയുടെ ഭാരവാഹി അനിതാ പുല്ലയിൽ പരിചയപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് രണ്ടു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ മോൻസൺന്റെ വീട് സന്ദർശിച്ചത്. ഇൻറലിജൻസ് റിപ്പോർട്ട് കിട്ടിയതിനു പിന്നാലെ മോൻസണ് സംരക്ഷണവും നൽകി. ഇക്കാര്യങ്ങൾ തമാശയല്ലെന്നും ലാഘവത്തോടെ കാണാനാവില്ലന്നും കോടതി വ്യക്തമാക്കി.

സിബിഐ അന്വേഷണമല്ലേ വേണ്ടതെന്ന് അഭിപ്രായപ്പെട്ട കോടതി കേന്ദ്ര സർക്കാരിനോട് നിലപാട് തേടി. കേരള പൊലീസിന് കേസന്വേഷണത്തിന് അധികാരമുണ്ടന്നും ചട്ടത്തിൽ വ്യവസ്ഥയുണ്ടെന്നും നിലപാടറിയിക്കാമെന്നും പ്രോസിക്യൂഷൻ അറിയിച്ചു.

അനിതാ പുല്ലയിലിന്റെ പങ്ക് അന്വേഷിച്ചോയെന്ന് കോടതി പൊലീസിനോട് ആരാഞ്ഞു. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ കോടതി നിർദേശിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Monson mavunkal enforcement directorate ed on kerala high court

Next Story
ആ കെട്ടിടം, ഒരു പ്രേതാലയമായി അവിടെ കിടക്കണം
The moderation of comments is automated and not cleared manually by malayalam.indianexpress.com