scorecardresearch
Latest News

മോണ്‍സണ്‍ മാവുങ്കല്‍ കേസ്: പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചു

ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെടെ പത്ത് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചത്

മോണ്‍സണ്‍ മാവുങ്കല്‍ കേസ്: പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചു

തെിരുവനന്തപുരം: മോണ്‍സണ്‍ മാവുങ്കലിനെതിരായ കേസുകള്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വിപുലീകരിച്ചു. ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐജി സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെടെ പത്ത് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് വിപുലീകരിച്ചത്.

മുനമ്പം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എഎല്‍ യേശുദാസ്, കൊച്ചി സിറ്റി സൈബര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അരുണ്‍ കെഎസ്, പളളുരുത്തി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സില്‍വെസ്റ്റര്‍ കെഎക്‌സ്, എറണാകുളം ടൗണ്‍ സൗത്ത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എംഎസ് ഫൈസല്‍, പുത്തന്‍കുരിശ് എസ്‌ഐ സനീഷ് എസ്ആര്‍, മുളവുകാട് സ്‌റ്റേഷന്‍ എഎസ്‌ഐ വര്‍ഗീസ്, കൊച്ചി സെന്‍ട്രല്‍ സ്‌റ്റേഷന്‍ എഎസ്‌ഐ റെജി ടികെ, ഫോര്‍ട്ട്‌കൊച്ചി സ്‌റ്റേഷന്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സജീവന്‍, കൊച്ചി സിറ്റി സൈബര്‍ സ്റ്റേഷന്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷിഹാബ്, കൊച്ചി സിറ്റി ഡിഎച്ച്ക്യു സിവില്‍ പോലീസ് ഓഫീസര്‍ മാത്യു എന്നിവരെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്.

ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ക്രൈം ബ്രാഞ്ച് എറണാകുളം എസ് പി എം ജെ സോജന്‍, കോഴിക്കോട് വിജിലന്‍സ് എസ് പി പി സി സജീവന്‍, ഗുരുവായൂര്‍ ഡിവൈ എസ് പി കെ ജി സുരേഷ്, പത്തനംതിട്ട സി ബ്രാഞ്ച് ഡിവൈഎസ്പി ജെ ഉമേഷ് കുമാര്‍, മുളന്തുരുത്തി ഇന്‍സ്‌പെക്ടര്‍ പി എസ് ഷിജു, വടക്കേക്കര ഇന്‍സ്‌പെക്ടര്‍ എം കെ മുരളി, എളമക്കര എസ്‌ഐ രാമു, തൊടുപുഴ എസ്‌ഐ ബൈജു പി ബാബു എന്നിവര്‍ ഉള്‍പ്പെടുന്ന അന്വേഷണ സംഘത്തിനു നേരത്തെ രൂപം നല്‍കിയിരുന്നു. ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് മേല്‍നോട്ടം വഹിക്കും.

Also Read: ഗർഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസ്; ശിക്ഷാവിധിക്ക് മുൻപ് ആത്മഹത്യക്ക് ശ്രമിച്ച് പ്രതി

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Monson mavunkal case special investigation team expanded