കൊച്ചി: മോൻസൺ മാവുങ്കലിൻ്റെ തട്ടിപ്പിനെക്കുറിച്ച് പുറത്തു നിന്നുള്ള ഏജൻസിയുടെ അന്വേഷണം ആവശ്യമില്ലന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പ്രത്യേക സംഘം നടത്തുന്ന അന്വേഷണം തട്ടിപ്പിൻ്റെ എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ടന്നും സർക്കാർ അറിയിച്ചു.
മോൻസണും പൊലിസുകാരും ഭീഷണിപ്പെടുത്തുന്നുവെന്നും സംരക്ഷണം വേണമെന്നുമുള്ള മോൻസൺൻ്റെ മുൻ ഡ്രൈവർ അജിതിൻ്റെ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
തട്ടിപ്പിൽ വിദേശ ബന്ധവും മോൻസണുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കുള്ള ബന്ധവും കണക്കിലെടുത്ത് പൊലീസ് അന്വേഷണം മതിയാവുമോ എന്ന കോടതിയുടെ ചോദ്യത്തിനാണ് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ വിശദമായ സത്യവാങ്ങ്മൂലം സമർപ്പിച്ചത്. കേസന്വേഷണത്തിലേക്ക് സിബിഐ യെ വലിച്ചിഴക്കാനുള്ള എൻഫോഴ്സ്മെൻറിൻ്റെ നീക്കം ആസൂത്രിതമാണന്ന് സർക്കാർ വാദിച്ചു.
എൻഫോഴ്സ്മെൻറിനെ കക്ഷി ചേർക്കാൻ അനുമതി നൽകിയ അപ്പോൾ തന്നെ രംഗ പ്രവേശനം ചെയ്ത എൻഫോഴ്സ്മെൻറിൻ്റെ അഭിഭാഷകൻ,സാമ്പത്തീക തട്ടിപ്പുകൾ മാത്രമേ തങ്ങൾക്ക് അന്വേഷിക്കാനാവൂ എന്നും മറ്റ് കുറ്റങ്ങൾ സിബിഐയാണ് അന്വേഷിക്കേണ്ടതെന്നും ആണ് അറിയിച്ചത്. കേസുമായി ഒരു ബന്ധവുമില്ലാത്ത സിബിഐയെ അന്വേഷണത്തിലേക്ക് കൊണ്ടുവരാനുള്ള എൻഫോഴ്സ്മെൻറിൻ്റെ അമിതാവേശത്തെ ചെറുതായി കാണാനാവില്ലെന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞു.
സമീപകാലത്ത് ചില കേസുകളിൽ സംസ്ഥാന സർക്കാരിനെതിരെ എൻഫോഴ്സ്മെൻ്റ് നടത്തിയ നീക്കം ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ്. സിബിഐ ആണ് അന്വേഷിക്കേണ്ടതെന്ന എൻഫോഴ്സ്മെൻറ് വാദം അനാവശ്യമാണ്. പുറത്ത് നിന്നുള്ള ഏജൻസിയുടെ ഇടപെടൽ ഭരണഘടനാ ലംഘനമാണ്. വഞ്ചനയും തട്ടിപ്പുമാണ് മോൻസണെതിരെയുള്ള പരാതികൾ. അനേഷണത്തെക്കുറിച്ച് പരാതിക്കാർ ഇതുവരെ ഒരെതിർപ്പും പറഞിട്ടില്ല.
മോൻസൺൻ്റെ തട്ടിപ്പിനെക്കുറിച്ച് പല കഥകളും പൊതു സമൂഹത്തിൽ പ്രചരിക്കുന്നുണ്ട്. തട്ടിപ്പിൽ വിദേശ മലയാളി സംഘടനക്ക് പങ്കുണ്ടെന്നതിന്തെ ളിവൊന്നും ലഭിച്ചിട്ടില്ല. വിദേശബന്ധത്തെക്കുറിച്ച്കോ ടതിയുടെ മുന്നിലോ, പൊതു സമുഹത്തിന് മുന്നിലോ തെളിവൊന്നുമില്ല. പ്രചരിക്കുന്നതായ കാര്യങ്ങളിൽ കോടതി, തുറന്ന കോടതിയിൽ നടത്തിയ പരാമർശങ്ങളാണ് ഉള്ളത്. അതിന് തന്നെ തെളിവില്ല. വസ്തുതാപരമല്ലാത്ത കാര്യങ്ങളിൽ പ്രതികരിക്കാൻ ഉത്തരവാദപ്പെട്ട എതിർകക്ഷിയായ പൊലിസിന് കഴിയില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ഹർജിയിൽ പറയാത്തതിനപ്പുറമുള്ള കാര്യങ്ങൾ പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്നതും ചർച്ച ചെയ്യുന്നതും പ്രതികൾക്ക് മാത്രമേ ഗുണം ചെയ്യു. നിലവിലുള്ള അന്വേഷണത്തെയും അത് ബാധിക്കും. മോൻസണുമായി സിറ്റി പൊലിസ് കമ്മീഷണർക്ക് മുകളിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടന്ന് ഹർജിക്കാരന് പരാതിയില്ല. അന്വേഷണത്തിൽ തെളിവും ലഭിച്ചിട്ടില്ല. അന്വേഷണത്തിനിടെ തെളിവുകളും വ്യക്തികളുടെ പങ്കാളിത്തവും ലഭിച്ചാൽ അക്കാര്യവും അന്വേഷിക്കും.
സിബിഐ പ്പോലെ അധികാരമുള്ള അന്വേഷണഏജൻസിയാണ് കേരള പൊലിസ്. കേസന്വേഷണത്തിൽ കേരള പൊലിസ് മികവ് തെളിയിച്ചിട്ടുണ്ട്. കേസുമായി ബന്ധമില്ലാത്ത കാര്യങ്ങളിൽ തെരഞ്ഞുപിടിച്ചുള്ള അന്വേഷണം വേണ്ടന്ന് സുപ്രീംകോടതി വിധിയുണ്ടന്നും പൊലീസ് പീഡന ഹർജി തീർപ്പാക്കണമെന്നുംസർക്കാർ ആവശ്യപ്പെട്ടു.
Also Read: അറയ്ക്കൽ സുൽത്താൻ ആദിരാജ മറിയുമ്മ അന്തരിച്ചു
നിലവിലുള്ള പൊലീസ് സംഘത്തിന്റെ അപര്യാപ്തമാണെന്നും മോണ്‍സന്റെ അറിവോടെ പൊലീസ് ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് മുന്‍ ഡ്രൈവര്‍ അജിത് സമര്‍പ്പിച്ച പൊലീസ് പീഡന പരാതിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
പുരാവസ്തു തട്ടിപ്പുകാരന്‍ മോണ്‍സണ്‍ മാവുങ്കലിന് ഒരു തരത്തിലുമുള്ള സംരക്ഷണവും നല്‍കുന്നില്ലെന്ന് കഴിഞ്ഞതവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ പൊലീസ് ബോധിപ്പിച്ചിരുന്നു. മോണ്‍സണെതിരെ കാര്യക്ഷമമായ അന്വേഷണമാണ് നടക്കുന്നതെന്നും തട്ടിപ്പും ലൈംഗിക പീഡനവും അടക്കം ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് മേധാവി ഹൈക്കോടതിയെ അറിയിച്ചിരുന്നു.
മോണ്‍സണെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം മതിയാവുമോ എന്ന കോടതിയുടെ ചോദ്യത്തിനാണ് ഡിജിപി അനില്‍ കാന്ത് വിശദീകരണം നല്‍കിയത്. സംഭവത്തില്‍ സര്‍വീസിലുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമാവുമോയെന്ന് കോടതി ആരാഞ്ഞത്.