Latest News

പുരാവസ്തു തട്ടിപ്പ് കേസ്: മോന്‍സണിന്റെ കലൂരിലെ വീട്ടില്‍ തെളിവെടുപ്പ് പുരോഗമിക്കുന്നു

കഴിഞ്ഞ ദിവസം മുന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, എഡിജിപി മനോജ് എബ്രഹാം, ഐജി ലക്ഷ്മണ എന്നിവരില്‍ നിന്നും ക്രൈം ബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചിരുന്നു

Monson Mavunkal, മോന്‍സണ്‍ മാവുങ്കല്‍, Fraud Case, പുരാവസ്തു തട്ടിപ്പ്, Monson Mavunkal Fraud Case, K Sundhakaran, കെ സുധാകരന്‍, K Sudhakaran Monson Mavunkal, Monson Mavunkal frau case Police, Monson Mavunkal fraud case IG Lakshmana, Monson Mavunkal frau case DIG S Surendran, Monson Mavunkal frau case Manoj Abraham, Monson Mavunkal frau case former DGP Loknath Behra, Monson Mavunkal frau case Jiji Thomson, Monson Mavunkal frau case Crime Branch, Kerala News, latest news, Monson Mavunkal frau case news, indian express malayalam, IE Malayalam, ഐഇ മലയാളം

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ മുഖ്യ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ ക്രൈം ബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തുന്നു. മോന്‍സണെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ്. പുരാവസ്തു ഗവേഷകനായ സന്തോഷ് എളമക്കരയുടെ പക്കല്‍ നിന്നും സാധനങ്ങള്‍ വാങ്ങി പണം നല്‍കിയില്ലെന്ന പരാതിയിലാണ് തെളിവെടുപ്പ്. മോന്‍സണെ തെളിവെടുപ്പിനായി എത്തിക്കുമ്പോള്‍ സന്തോഷ് എളമക്കരയോടും വീട്ടിലെത്താന്‍ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു.

മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് കേസില്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തില്‍ നിന്നും ക്രൈം ബ്രാഞ്ച് വിവരങ്ങള്‍ തേടി. ഡിജിപി ആയി ചുമതലയേറ്റതിന് ശേഷം മോന്‍സണ്‍ അനില്‍കാന്തിനെ പൊലീസ് ആസ്ഥാനത്തെത്തി കാണുകയും ഉപഹാരം നല്‍കുകയും ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള ചിത്രങ്ങളും പുറത്തു വന്നിരുന്നു. ഇത് സംബന്ധിച്ചുള്ള വിവരങ്ങളാണ് ക്രൈം ബ്രാഞ്ച് അനില്‍കാന്തിനോട് തേടിയതെന്നാണ് സൂചന.

പൊലീസ് മേധാവിയായതിന് ശേഷം നിരവധി പേര്‍ തന്നെ കാണാന്‍ വന്നിട്ടുണ്ടെന്നും പ്രവാസി സംഘടനയുടെ പ്രതിനിധി എന്ന നിലയിലാണ് മോന്‍സണ്‍ എത്തിയതെന്നും അനില്‍കാന്ത് മൊഴി നല്‍കിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. തട്ടിപ്പ് കേസില്‍ അന്വേഷണം നേരിടുന്നതിനിടെയായിരുന്നു മോന്‍സണ്‍ പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്തുകയും ഡിജിപിയെ കണ്ടതും.

കഴിഞ്ഞ ദിവസം മുന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, എഡിജിപി മനോജ് എബ്രഹാം, ഐജി ലക്ഷ്മണ എന്നിവരില്‍ നിന്നും ക്രൈം ബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ക്രൈം ബ്രാഞ്ച് മേധാവി എസ്.ശ്രീജിത്താണ് മൂവരുടേയും മൊഴി രേഖപ്പെടുത്തിയത്. മോന്‍സണിന്റെ വീട് സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ബെഹ്റയില്‍ നിന്ന് തേടിയതെന്നാണ് സൂചന. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി ക്രൈം ബ്രാഞ്ച് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

Also Read: പുരാവസ്തു തട്ടിപ്പ് കേസ്: മുന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ മൊഴിയെടുത്തു

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Monson mavunkal case crime branch took statement from dgp anilkanth

Next Story
മണ്ഡലകാലം: ശബരിമല ദര്‍ശനത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കുന്നുsabarimala, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com