വയനാട്: സംസ്ഥാനത്ത് കുരങ്ങുപനി ബാധിച്ച് ഒരു മരണം. വയനാട് തിരുനെല്ലി അപ്പപ്പാറ സ്വദേശിയാണ് മരിച്ചത്. കർണാടകയിൽ ജോലിയ്ക്ക് പോയപ്പോഴാണ് ഇയാൾക്ക് പനി പിടിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കുരങ്ങുപനി റിപ്പോർട്ട് ചെയ്ത മേഖലകളിലൂടെയുള്ള സഞ്ചാരം പൂർണ്ണമായും ഒഴിവാക്കണം.
Read More: വയനാട്ടിൽ യുവാവിന് കുരങ്ങു പനി സ്ഥിരീകരിച്ചു
ശക്തിയായ പനി, തലവേദന, ശരീരവേദന, വയറുവേദന,വയറിളക്കം എന്നിവയാണ് കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍. രോഗം തലച്ചോറിനെ ബാധിച്ചാല്‍ ഗുരുതരമാകും. അപസ്മാര ലക്ഷണങ്ങളും പ്രകടിപ്പിച്ചേക്കാം. ലക്ഷണങ്ങൾ കണ്ടാൽ ഉടനടി വെെദ്യസഹായം തേടണം.