വിദേശ വനിതയെ പീഡിപ്പിച്ച വൈദീകൻ കീഴടങ്ങി

വൈദീകനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

വൈക്കം: ബ്രി​ട്ടീ​ഷ് പൗ​ര​ത്വ​മു​ള്ള ബം​ഗ്ലാ​ദേ​ശ് വ​നി​ത​യെ പീഡിപ്പിച്ചുവെന്ന കേസിൽ വൈദികൻ കീഴടങ്ങി. ക​ല്ല​റ മ​ണി​യ​ന്തു​രു​ത്ത് പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് താ​ന്നി​നി​ൽ​ക്കും​ത​ട​ത്തി​ലാണ് വൈക്കം കോടതിയിൽ കീഴടങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോട് കൂടിയാണ് അഭിഭാഷകന്റെ സഹായത്തോടെ ഫാ. തോമസ് കോടതിയിൽ കീഴടങ്ങിയത്. വൈദികനെ കോടതി കോട്ടയം ജില്ല ജയിലിലേക്ക് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഫേസ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശ​നി​യാ​യ 42 വയസുകാ​രി​ വൈദികനെതിരേ പീഡനക്കുറ്റം ആരോപിച്ച് പരാതി നൽകിയതോടെ പോലീസ് കേസെടുത്തിരുന്നു. ക​ഴി​ഞ്ഞ മാ​സം ഏ​ഴി​നാ​ണ് സു​ഹൃ​ത്തു​മൊ​ത്ത് യു​വ​തി ക​ല്ല​റ​യി​ലെ​ത്തി​യ​ത്. 12ന് ​മ​ട​ങ്ങി പോ​യ യു​വ​തി ഈ ​മാ​സം എ​ട്ടി​ന് വീ​ണ്ടും നാ​ട്ടി​ൽ എ​ത്തി​യെ​ന്നാ​ണ് പ​റ​യു​ന്ന​ത്. കു​മ​ര​ക​ത്തെ റി​സോ​ർ​ട്ടി​ൽ വ​ച്ച് ത​ന്നെ മു​റിക്ക​ക​ത്താ​ക്കി​യ ശേ​ഷം വൈ​ദി​ക​ൻ മു​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പരാതി.

പിന്നാലെ യു​വ​തിയുടെ പരാതിൽ ക​ടു​ത്തു​രു​ത്തി പോ​ലീ​സ് കേസ് എടുക്കുകയായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഇവരെ മഹിള മന്ദിരത്തിലേക്ക് അയച്ചു അ​തേ​സ​മ​യം ത​ന്നെ കു​ടു​ക്കി​യ​താ​ണെ​ന്ന് കാ​ണി​ച്ചു ഫാ.​തോ​മ​സും കടുത്തുരുത്തി പോലീസിന് പരാതി നൽകിയിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

പരാതി ഉയർന്നതിന് പിന്നാലെ വൈദികനെ വി​​​​കാ​​​​രി​​​​ സ്ഥാ​​​​ന​​​​ത്തു​​​​നി​​​​ന്ന് നീ​​​​ക്കം ചെ​​​​യ്ത​​​​താ​​​​യി രൂ​​​​പ​​​​ത ​പ​​ത്ര​​ക്കു​​റി​​പ്പി​​ൽ അ​​​​റി​​​​യി​​​​ച്ചിരുന്നു. പൗ​​​​രോ​​​​ഹി​​​​ത്യ​​​​ ശു​​​​ശ്രൂ​​​​ഷ​​​​യ് ക്കും വി​​​​ല​​​​ക്ക് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​യിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Molestation of foreign lady priest surrenders in court

Next Story
പിണറായിയുടെ ഭരണത്തിന് കീഴില്‍ ഗര്‍ഭസ്ഥ ശിശുവിന് പോലും രക്ഷയില്ല: ഉമ്മൻ ചാണ്ടിoomen chandy, ഉമ്മന്‍ ചാണ്ടി,nk premachandran,എന്‍കെ പ്രേമചന്ദ്രന്‍,cpm,സിപഎം, sanghi, സംഘി,ie malayalam,ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com