പാലക്കാട്: ചെറുപ്പുള്ളശ്ശേരി പീഡനക്കേസിൽ യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. രഹസ്യമൊഴി എടുക്കാന്‍ പാലക്കാട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിക്ക് അപേക്ഷ നല്‍കി. പ്രസവത്തെ തുടര്‍ന്ന് യുവതി ആശുപത്രിയില്‍ കഴിയുന്നതിനാല്‍ ഇവരുടെ ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്താകും കോടതി അനുമതി നല്‍കുക.

Read: ചെര്‍പ്പുളശ്ശേരി പീഡനം; യുവതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

സംഭവത്തില്‍ ആരോപണം നേരിടുന്ന യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. യുവതിയുടെ പരാതി പാലക്കാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയമായി കഴിഞ്ഞു. യുഡിഎഫും ബിജെപിയും പ്രചാരണ രംഗത്ത് വിഷയം ഉന്നയിക്കുമെന്ന് പ്രഖ്യാപിച്ചു.

Read: സിപിഎം ഓഫീസില്‍ പീഡിപ്പിക്കപ്പെട്ടതായി യുവതിയുടെ പരാതി; ബന്ധമില്ലെന്ന് സിപിഎം

ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പാര്‍ട്ടി ഓഫീസില്‍ പീഡനം നടന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നത്. ഈ സംഭവം സംസ്ഥാനത്തുടനീളം പ്രചരണത്തിന് യുഡിഎഫും എന്‍ഡിഎയും ഉപയോഗിക്കും. ചെറുപ്പള്ളശ്ശേരി പീഡനത്തോടെപ്പം പി.കെ.ശശി എംഎല്‍എക്കെതിരെ ഉയര്‍ന്ന ആരോപണവും യുഡിഎഫ് ഉയര്‍ത്തിക്കാട്ടുന്നുണ്ട്. അതേസമയം, പാര്‍ട്ടിക്ക് അകത്തെ പ്രാദേശിക അഭിപ്രായ വ്യത്യാസങ്ങളാണ് ഈ പരാതിയിലേക്ക് നയിച്ചതെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook