scorecardresearch
Latest News

മോഖ ചുഴലിക്കാറ്റ് ഉച്ചയോടെ തീരം തൊടും; ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

മോഖ ചുഴലിക്കാറ്റ് 190 കീ മി വേഗതയില്‍ വരെ വീശിയടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Rain, Weather
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത മോഖ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ന്ന് ഉച്ചയോടെ തീരം തൊടും. അതീ തീവ്ര ചുഴലിക്കാറ്റ് തെക്ക്-കിഴക്കന്‍ ബംഗ്ലാദേശിനും വടക്കന്‍ മ്യാന്‍മാറിനുമിടയിലായാണ് കരയില്‍ പ്രവേശിക്കുന്നത്. കിഴക്കന്‍ തീര സംസ്ഥാനങ്ങളിലും ആന്‍ഡമാന്‍ തീരത്തും കാലാവസ്ഥാ വകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. മത്സ്യബന്ധനത്തിനും കപ്പല്‍യാത്രക്കും വിനോദ സഞ്ചാരത്തിനും വിലക്കേര്‍പ്പെടുത്തി. മൂന്ന് ദിവസത്തേക്കാണ് പരക്കെ മഴ ലഭിക്കുക.

മോഖ ചുഴലിക്കാറ്റ് 190 കീ മി വേഗതയില്‍ വരെ വീശിയടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. തെക്ക് കിഴക്കന്‍ ബംഗ്ലാദേശിനും വടക്കന്‍ മ്യാന്‍മാറിനുമിടയില്‍ മോഖ ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കും. കേരളത്തില്‍ ബുധനാഴ്ചയോടെ മഴ സജീവമാകും. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകാനും തടസ്സമില്ല.

അതേസമയം, പശ്ചിമ ബംഗാളും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും ജാഗ്രതയിലാണ്. ത്രിപുര, മിസോറാം, നാഗാലാന്‍ഡ്, മണിപ്പൂര്‍ അസം സംസ്ഥാനങ്ങള്‍ക്ക് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുത്. പശ്ചിമ ബംഗാളില്‍ എന്‍ഡിആര്‍എഫ് സംഘം ക്യാമ്പ് ചെയ്യുകയാണ്. തീരദേശ മേഖലകളില്‍ സംഘം ബോധവല്‍ക്കരണം നടത്തി.

ഇന്ന് മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രാവിലെ മണിക്കൂറില്‍ 100-110 കി.മീ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 120 കി.മീ. വരെ വേഗതയിലും; വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഉച്ചയ്ക്ക് മുന്‍പ് മണിക്കൂറില്‍ 125-135 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍150 വരെയും ഉച്ചകഴിഞ്ഞ് വേഗത ക്രമേണ കുറയുന്നു. വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 55-65 കി.മീ ചില അവസരങ്ങളില്‍ 75 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Mokha widespread rain in kerala today