കൊച്ചി: കാലടിയിലെ വിദ്യാർത്ഥികൾക്ക് വസ്ത്രം വാങ്ങാനായി മോഹൻലാൽ രൂപംകൊടുത്ത വിശ്വശാന്തി ഫൗണ്ടേഷൻ.  കേരളത്തിലെ പ്രളയബാധിതരെ സഹായിക്കാൻ ലക്ഷ്യമിട്ടുളളതാണ് ഈ നീക്കം. ശീമാട്ടിയുമായി ചേർന്നാണ് പുതിയ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്കാണ് വസ്ത്രം വാങ്ങാൻ 5000 രൂപ വീതം ഗിഫ്റ്റ് വൗച്ചർ നൽകുക. 200 വിദ്യാർത്ഥികൾക്കാണ് ഈ സഹായം. കേരളത്തെ പ്രളയം പ്രതിസന്ധിയിലാക്കിയ ഘട്ടത്തിൽ ദിവസങ്ങളോളം കാലടി സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ ഹോസ്റ്റലിൽ കുടുങ്ങിയിരുന്നു.

കേരളത്തെ പുനർ നിർമ്മിക്കുന്നതിനുളള വിശ്വശാന്തി ഫൗണ്ടേഷന്റെ പരിശ്രമങ്ങളുടെ മൂന്നാമത്തെ ഘട്ടമാണ് ഇത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.